വേങ്ങര തിരഞ്ഞെടുപ്പ്; മാണിയുടെ പിന്തുണ സ്വീകരിക്കുമെന്ന് ലീഗ്, മാണി യുഡിഎഫ് വിടേണ്ടയാളല്ല...

 • Posted By: Akshay
Subscribe to Oneindia Malayalam
cmsvideo
  വേങ്ങരയില്‍ മാണി ആരെ പിന്തുണക്കും? | Oneindia Malayalam

  ആലപ്പുഴ: കെഎം മാണി യുഡിഎഫിലേക്ക് തിരിച്ചു വന്നാൽ സന്തോഷം മാത്രമേയുള്ളൂവെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ. വേങ്ങര തിരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. കേരളകോണ്‍ഗ്രസ് എം മുന്നണി വിടേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  അതേസമയം യുഡിഎഫിൽ തിരിച്ചെത്തുന്ന കാര്യത്തിൽ കേരള കോൺഗ്രസ് തീരുമാനം അറിയിച്ചശേഷം ഇനി തുടർചർച്ചകൾ മതിയെന്ന് കോൺഗ്രസിൽ ധാരണായായി. ഡിസംബറില്‍‍ നടക്കുന്ന സംസ്ഥാനസമ്മേളനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്ന് കെഎം മാണി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി പിന്നാലെ നടന്ന് വിളിക്കേണ്ടതില്ലെന്നും അഭിപ്രായമുയർന്നു. മാണിയെ തിരിച്ചെത്തിക്കാനുള്ള തിടുക്കപ്പെട്ട ശ്രമത്തിൽ ഐ ഗ്രൂപ്പിലെ ചിലർക്ക് എതിർപ്പുമുണ്ട്.

  KM Mani

  എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസിനെ യുഡിഎഫിൽ തിരിച്ചെത്തിക്കണമെന്നും ഇക്കാര്യത്തിൽ വ്യക്തിപരമായ എതിർപ്പുകൾക്ക് പ്രസക്തിയില്ലെന്നുമാണ് കെ മുരളീധരന്റെ വാദം. കോട്ടയത്ത് നടന്ന പൊതുചടങ്ങിൽ ഉമ്മൻചാണ്ടിയും കെഎം മാണിയും തമ്മിൽ നടന്ന സൗഹൃദ സംഭാഷണമാണ് കേരളകോൺഗ്രസിന്റെ തിരിച്ചു വരവ് ചർച്ച വീണ്ടും സജീവമാക്കിയത്. അടുത്ത രാഷ്ട്രീയകാര്യസമിതിയും യുഡിഎഫും ഇക്കാര്യം ചർച്ച ചെയ്യും.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  ET Mohammed Basheer's statement about KM Mani

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്