മുത്തലാഖ് ബില്ലിനെതിരെ ലീഗ്; ബിൽ അപ്രായോഗികം, ആലോചനയില്ലാതെ തയ്യാറാക്കിയത്...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മുത്തലാഖ് ബില്ലിനെതിരെ മുസ്ലീം ലീഗ്

  കോഴിക്കോട്: മുത്തലാഖ് ബിൽ അപ്രായോഗികമാണെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ. ബില്ലിനെ നഖശിഖാന്തം എതിര്‍ത്ത് മുസ്ലീം വ്യക്തിനിയമബോര്‍ഡ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു ആലോചനയും ഇല്ലാതെ തയ്യാറാക്കിയതാണ് മുത്തലാഖ് ബിൽ. ഇത് പിൻവലിക്കണമെന്നാണ് മുസ്ലീം ലീഗ് നിലപാട്. ലീഗ് ഹൗസിൽ ചേർന്ന പ്രവർത്തന യോഗത്തിന് ശേഷം മാധ്യമങ്ങലോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

  യാതൊരു കൂടിയാലോചനകളൂും നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്ര സർക്കാർ ബിൽ കൊണ്ടു വരുന്നതെന്നാണ് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജാദ് നൊമാനി ആരോപിക്കുന്നത്. മുത്തലാഖ് ജാമ്യമില്ലാ കുറ്റമാണെന്നും മുത്തലാഖിലൂടെ വിവാഹമോചനം ചെയ്താൽ പുരുഷന് മൂന്ന് വർഷം വരെ തടവ് ശിക്ഷ നൽകാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്.

  കോടതി നിർദേശം

  കോടതി നിർദേശം

  ഓഗസ്റ്റ് 22നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് താൽക്കാലികമായി റദ്ദാക്കിയത്. ആറ് മാസത്തിനകം മുത്തലാഖ് നിരോധിക്കുന്നതിന് നിയമ നിർമ്മാണം നടത്തണമെന്നും നിദേശി‌‌ച്ചിരുന്നു. വാക്കാലോ രേഖാമൂലമോ ഇമെയില്‍, എസ്എംഎസ്‌, വാട്ട്‌സാപ് തുടങ്ങിയ സന്ദേശ സംവിധാനങ്ങളിലൂടെയോ ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് നിയമവിരുദ്ധമാണെന്നാണ് ബില്‍ വ്യക്തമാക്കുന്നത്.

  പ്രധാനമന്ത്രിക്ക് കത്തെഴുതും

  പ്രധാനമന്ത്രിക്ക് കത്തെഴുതും

  അടുത്തയാഴ്ചയാണ് ബിൽ പാർലമെന്റ് അവതരിപ്പിക്കുന്നത്. ബിൽ ബില്‍ സ്ത്രീവിരുദ്ധമെന്നാണ് വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പറയുന്നത്. ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡുമായും രാജ്യത്തെ മുതിര്‍ന്ന പണ്ഡിതരുമായും ചര്‍ച്ച നടത്തി ബില്ലില്‍ ഭേദഗതി വരുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും റഹ്മാനി വ്യക്തമാക്കി.

  ലിംഗ നീതിയും സമത്വവും

  ലിംഗ നീതിയും സമത്വവും


  മുത്തലാഖിന് ഇരയാകുന്ന മുസ്‌ലിം സ്ത്രീക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും ജീവനാംശം തേടി കോടതിയെ സമീപിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. നിർദിഷ്ട ബിൽ ലിംഗനീതിയും സമത്വവും സ്ത്രീകളുടെ അന്തസ്സും ഉറപ്പാക്കാൻ സഹായിക്കുമെന്നു കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു. മുത്തലാഖ് സുപ്രീം കോടതി നിരോധിച്ചതിനുശേഷവും ഇത്തരത്തിലുള്ള 66 വിവാഹമോചനങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രി പറഞ്ഞു. മുത്തലാഖ് ബില്ലിനു കഴിഞ്ഞ 15ന് ആണു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.

  ഒന്നിൽ കൂടുതൽ ഭാര്യമാരാകാം

  ഒന്നിൽ കൂടുതൽ ഭാര്യമാരാകാം

  ഇസ്ലാമായ ഒരുവന് ഒന്നിൽ കൂടുതൽ ഭാര്യമാരെ ഒരേസമയം നിലനിർത്താം എന്നാണ് മുസ്ലീം ശരി അത്ത് നിയമം പറയുന്നത്. ആ ഭാര്യമാരെ അവരുടെ യാതൊരു സമ്മതവും കൂടാതെ എപ്പോൾ, ഏതു സമയത്തും ത്വലാഖ് ചൊല്ലി ഒഴിവാക്കാവുന്നതാണ്. സ്വത്തുക്കളുടെ അവകാശത്തേക്കുറിച്ചു പറഞ്ഞാൽ, മാതാപിതാക്കളുടെ സ്വത്തുവകകളിൽ മുസ്ലിംപുരുഷന്മാർക്ക് ലഭിക്കുന്നതിന്റെ നേർപകുതി അവകാശം മാത്രമേ അവൾക്കു ലഭിക്കുകയുള്ളു. പെൺകുട്ടികൾ മാത്രമുള്ള മുസ്ലിം ദമ്പതികളിൽ, ആ വീട്ടിലെ കുടുംബനാഥൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ അദ്ദേഹത്തിന്റെ വിധവക്കോ പെൺമക്കൾക്കോ യാതൊരു അവകാശമില്ല. ആ അവകാശം കിട്ടുന്നത് മരണപ്പെട്ട വ്യക്തിയുടെ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കും ആണെന്നാണ് മുസ്ലീം ശരി അത്ത് നിയമത്തിൽ പറയുന്നത്.

  സുപ്രീം കോടതി 1985 ൽ ഖണ്ഡിച്ചിരുന്നു

  സുപ്രീം കോടതി 1985 ൽ ഖണ്ഡിച്ചിരുന്നു

  1937 ൽ ശരിയത്ത് നിയമങ്ങളെ അടിസ്ഥാമാക്കി രൂപപ്പെടുത്തിയതാണ് ഇന്ന് നിലവിലുള്ള മുസ്ലീം വ്യക്തിനിയമങ്ങൾ. ഇതിലെ വിവാഹബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ‌ 1937 നു ശേഷം യാതൊരു പരിഷ്‌കരണവുമില്ലാതെ നിൽക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ്. തലാഖ് ചൊല്ലി വിവാഹ മോചിതയാകുന്ന സ്ത്രീകൾക്ക് ചിലവിനു കൊടുക്കാൻ ശരിയത്ത് നിയമം പറയുന്നില്ല. അവർക്ക് വസ്തുക്കളിൽ അവകാശവുമില്ല. ഈ നിയമത്തെ സുപ്രീം കോടതി 1985 ൽ ഖണ്ഡിക്കുകയും ഭാര്യയ്ക്കും മക്കൾക്കും വയസ്സായ മാതാപിതാക്കൾക്കും ചിലവിനുകൊടുക്കേണ്ടത് ഭർത്താവിന്റെയോ മക്കളുടേയോ കടമയാണെന്ന് ചൂണ്ടിക്കാണിക്കുയും ചെയ്തിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  ET Muhammed Basheer against Mutalaq bill

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്