‘മുഖ്യമന്ത്രി പറയുന്നത് സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല,അന്വേഷണമായി സഹകരിക്കൂ'; വി മുരളീധരൻ
ഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ അന്വേഷണത്തിൽ പുതുമയൊന്നുമില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൈകൾ ശുദ്ധമാണെന്ന് പറയുന്നത് സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിക്കാൻ തയ്യാറാവില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാവുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
'എൻറെ കൈകൾ ശുദ്ധമാണെന്ന് മുഖ്യമന്ത്രി കൈ ഉയർത്തിക്കാണിച്ചിട്ട് കാര്യമൊന്നുമില്ല. മുഖ്യമന്ത്രി പറഞ്ഞത് എന്റെ ഭാര്യ പിരിഞ്ഞ് കിട്ടയപ്പോൾ കിട്ടിയ തുക കൊണ്ട് കമ്പനി തുടങ്ങാൻ പറഞ്ഞുവെന്നാണ്. ഈ കണക്കുകൾ കൊണ്ടൊന്നും കാര്യമില്ല. എന്ത് സേവനത്തിന് പ്രത്യുപകാരമായിട്ടാണ് ഒന്നേമുക്കാൽ കോടി രൂപ കൈപ്പറ്റിയതെന്ന് കൃത്യമായ തെളിവു കൊടുക്കാൻ സിഎംആർഎല്ലിനു സാധിക്കാത്തത് കൊണ്ടാണ് കൂടുതൽ കർശനമായ അന്വേഷണത്തിന് ഉത്തരവിടാൻ കാരണമായത്.

എന്റെ കൈകൾ ശുദ്ധമാണ്, ഭാര്യയെ വേട്ടയാടുന്നു, മകളെ വേട്ടയാടുന്നു എന്നൊക്കെ ഇനിയും മുഖ്യമന്ത്രി പറഞ്ഞാൽ കണ്ണൂർ ജില്ലയിലെ സിപിഎമ്മുകാർ പോലും ഇനി വിശ്വസിക്കില്ല. അതുകൊണ്ട് ഇത്തരം കോമഡികൾ അവസാനിപ്പിച്ച് അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടത്. കേന്ദ്രവേട്ടയെന്ന പതിവ് പല്ലവി അവസാനിപ്പിക്കുന്നതാണ് നല്ലത്.
മാസപ്പടി വിവാദം ഇന്നലെയാണ് പ്രതിപക്ഷ നേതാവ് ആദ്യമായി ഉന്നയിച്ചത്. ഇത്രയുംകാലം ഇക്കാര്യം ഉന്നയിക്കാനുളള ധൈര്യം പ്രതിപക്ഷ നേതാവിന് ഇല്ലായിരുന്നു. പ്രതിപക്ഷ നേതാവ് ഇനിയെങ്കിലും നരേന്ദ്ര മോദിയുടെ കൈപിടിച്ചു അതുകൊണ്ട് ഒത്തുതീർപ്പായി എന്ന തരത്തിലുളള പ്രയോഗങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. അദ്ദേഹം വഹിക്കുന്ന പദവിയുടെ പ്രാധാന്യമെങ്കിലും സതീശൻ ഉൾക്കൊളളണം. നരേന്ദ്ര മോദി സർക്കാരിൽ അഴിമതിക്കാർക്ക് ആർക്കും ഒരു വിധത്തിലുള്ള രക്ഷയും കിട്ടില്ല. ഉപ്പുതിന്നവരൊക്കെ വെളളം കുടിക്കേണ്ടി വരും. അതുകൊണ്ട് ബി ജെ പിയും സി പി എമ്മും തമ്മിൽ ധാരണ എന്നുള്ള പ്രചാരണം സതീശൻ ഇനിയെങ്കിലും അവസാനിപ്പിക്കണം. ഇന്ത്യ സഖ്യം കേരളത്തിൽ തുടരുന്ന പരസ്പര സഹകരണം അവസാനിപ്പിച്ചാൽ ഇപ്പോൾ ജനങ്ങൾക്ക് കോൺഗ്രസിനെ കുറിച്ചുള്ള ധാരണയിൽ എന്തെങ്കിലും മാറ്റം വരുത്താൻ സാധിക്കുമോയെന്ന് ശ്രമിച്ച് നോക്കാം', വി മുരളീധരൻ പറഞ്ഞു.
2047-ല്‍ വികസിത വികസിത ഭാരതം എന്ന യാത്രയ്ക്ക് ദിശാബോധം നല്‍കുന്നതാണ് കേന്ദ്രബജറ്റെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ ബജറ്റാണിത്. കാരണം കേരളം കടക്കെണിയില്‍ മുങ്ങിനില്‍ക്കുന്നു, സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നൊക്കെയുള്ള സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പലിശ രഹിത വായ്പ തുടരുമെന്ന പ്രഖ്യാപനം സംസ്ഥാനത്തിന് പ്രയോജനപ്രദമാകുമെന്നും മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications