Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് സംഭവിച്ചാല്‍ അപകടം, വീണ്ടും സീറ്റ് കുറയും: നേതൃത്വത്തിന് മുന്നറിയിപ്പുമായി മുരളീധരന്‍

തിരുവനന്തപുരം: എല്ലാ വിധ ഗ്രൂപ്പ് വ്യത്യാസങ്ങളും മറന്നുകൊണ്ട് കോണ്‍ഗ്രസ് ഒരുമിച്ച് നില്‍ക്കണമെന്നാണ് താനുള്‍പ്പടേയുള്ള മഹാഭൂരിപക്ഷം പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി. മാറി മാറി ഭരണം ലഭിക്കുന്ന പഴയ സാഹചര്യം ഒക്കെ പോയി. ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കാനുള്ള കാരണങ്ങളില്‍ പ്രധാനമായത് കോണ്‍ഗ്രസിന്‍റെ സംഘടനാപരമായ ദൗര്‍ബല്യങ്ങളാണ്.

യോഗ്യതയുള്ള ആളുകള്‍ക്ക് പകരം ഇഷ്ടക്കാരെ തിരുകി കയറ്റിയത് കൊണ്ട് മാത്രമാണ് അത് സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു. മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കെ മുരളീധരന്‍ മനസ്സ് തുറന്നത്.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്

പഴയ സ്ഥിതി

പഴയ സ്ഥിതിക്ക് മാറ്റം വേണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചത് കൊണ്ടാണ് തോല്‍വിക്ക് പിന്നാലെ ഗ്രൂപ്പ് നോക്കാതെയുള്ള നിയമനങ്ങള്‍ ഉണ്ടായത്. പുതിയവര്‍ വന്നു എന്നതിനര്‍ത്ഥം പഴയവരെ തീര്‍ത്തും ഒഴിവാക്കുക എന്നല്ല. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാപരമായി

മുതിര്‍ന്ന നേതാക്കളെ കൂടി സഹകരിപ്പിച്ച് സംഘടനാപരമായി ശക്തി നേടിയെടുക്കാനുള്ള ശ്രമം ഉണ്ടാവേണ്ടതുണ്ട്. ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ യുഡിഎഫിന് അധികാരത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കും. ആ പൊതുവികാരത്തിനൊപ്പമാണ് ഞാനും നില്‍ക്കുന്നത്. നിയമനങ്ങളില്‍ സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുവര്‍ത്തിക്കുന്ന നയം തന്നെയാണ് ഇത്തവണയും ഉണ്ടായത്. പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിലും അതില്‍ മാറ്റമുണ്ടായില്ല.

ഹൈക്കമാന്‍ഡ്

എല്ലാവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമുള്ള തീരുമാനമായിരുന്നു ഹൈക്കമാന്‍ഡിന്‍റേത്. ഹൈക്കമാന്‍ഡ് പ്രതിനിധി കേരളത്തിലെത്തി എംഎല്‍എമാരുടെ അഭിപ്രായവും ഭൂരിപക്ഷവും നോക്കിയാണ് കക്ഷി നേതാവിനെ തീരുമാനിച്ചത്. എംപിമാരുടേയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടേയും അഭിപ്രായം കൂടി ഇത്തവണ കൂടി കേട്ടിരുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു.

വ്യത്യസ്ത അഭിപ്രായം


തീരുമാനങ്ങളോട് വ്യത്യസ്ത അഭിപ്രായം ഉള്ളവര്‍ സ്വാഭാവികമായും ഉണ്ടാവും. അത് അവര്‍ക്ക് ഹൈക്കമാന്‍ഡിനോട് പറയാനുള്ള സ്വാതന്ത്രമുണ്ട്. പാർട്ടി അച്ചടക്കത്തിൽ നിന്നുകൊണ്ടുതന്നെ ആ അവകാശം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിനിയോഗിച്ചു. അത് തികച്ചും ഭരണഘടനാപരമായി ശരിയാണ്. ആ മാര്‍ഗ്ഗമാണ് അവര്‍ സ്വീകരിച്ചത്.

കൂടെ നിന്നവര്‍

കൂടെ നിന്നവര്‍ ചതിച്ചു എന്നത് വെറുതെ പറഞ്ഞതല്ല. കെ കരുണാകരന്‍റെ കാലം മുതല്‍ ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നതാണ്. കോൺഗ്രസ് കേരളം ഭരിച്ചിരുന്ന കാലത്ത് കെ.കരുണാകരൻ കൊലക്കേസിൽ പ്രതി ആയിട്ടുണ്ട്. ഒരു പങ്കും ഇല്ലാതിരുന്നിട്ടും ഗ്രൂപ്പ് കളിയുടെ ഭാഗമായി തട്ടില്‍ എസ്റ്റേറ്റ് കൊലപാതകത്തില്‍ കെ കരുണാകരനെ പ്രതിയാക്കുകയായിരുന്നു. അതൊക്കെ വെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ സംഭവം ഒന്നുമല്ല.

പുറത്ത് പോയ പലരും

കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോയ പലരും പിന്നീട് തിരികെ വന്നിട്ടുണ്ട്. അവരൊക്കെ ഒരു പ്രയാസവും കൂടാതെയാണ് തിരിച്ച് വന്നത്. എന്നാല്‍ എന്നെപ്പോലെ ഒരാളെ ആറു വർഷം പുറത്തു നിർത്തി. പിതാവ് മരിച്ചതിനെ തുടര്‍ന്നാണ് അപ്പോഴെങ്കിലും തിരിച്ചെടുത്തത്. 2011 ല്‍ മത്സരിക്കാന്‍ സീറ്റ് തന്നു. വിജയിച്ചെങ്കിലും മന്ത്രിസഭയില്‍ നിന്നും അകറ്റി നിര്‍ത്തി.

നാലാമത്തെ നിര

അന്ന് നിയമസഭയിലെ നാലാമത്തെ നിരയിലാണ് എനിക്ക് സീറ്റ് തന്നത്. 2011 ല്‍ ജയിച്ച പലരും 2016 ല്‍ തോറ്റപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ ശക്തമായ ത്രികോണ മത്സരത്തെ അതിജീവിച്ച് എനിക്ക് ജയിക്കാന്‍ സാധിച്ചു. പക്ഷേ പ്രതിപക്ഷത്തിന് അനുവദിച്ച പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം പോലും എനിക്കു ലഭിച്ചില്ല. അത്തരത്തില്‍ ഒരുപാട് കയ്പ് പാര്‍ട്ടിയില്‍ ഞാന്‍ കുടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഉദ്ദേശിച്ച ലക്ഷ്യം

നേമത്ത് മൂന്നാം സ്ഥാനത്ത് ആയെങ്കിലും പാര്‍ട്ടി ഉദ്ദേശിച്ച ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. രണ്ട് തവണ കെട്ടിവെച്ച കാശ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് പോയെന്നുള്ളത് പ്രശ്നമുള്ള കാര്യമല്ല. ഒരു ലക്ഷത്തോളം വോട്ടിന് ശശി തരൂര്‍ തിരുവനന്തപുരത്ത് ജയിച്ചെങ്കിലും പതിനായിരത്തോളം വോട്ടിന് പിന്നിലായിരുന്നു.

വോട്ട് വ്യത്യാസം

ഇത്തവണ ജയിച്ച സിപിഎം സ്ഥാനാർഥിയും ഞാനുമായുള്ള വ്യത്യാസം 19,000 വോട്ടാണ്. രണ്ടാഴ്ച കൂടി പ്രചരണ രംഗത്ത് ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ന്യൂനപക്ഷങ്ങളുടേത് ഉള്‍പ്പടേയുള്ള പിന്തുണ പൂര്‍ണ്ണമായി നേടിയെടുക്കാന്‍ സാധിക്കുമായിരുന്നു. ബിജെപിയെ തോൽപിക്കുക, അവരുടെ അക്കൗണ്ട് പൂട്ടിക്കുക എന്ന ലക്ഷ്യം സാധിച്ചെടുത്തു. തിരഞ്ഞെടുപ്പില്‍ ജയ-പരാജയങ്ങള്‍ ഉണ്ടാവും. വെല്ലുവിളികള്‍ ഏറ്റെടുക്കുക എന്നതാണ് പ്രധാനം.

അയഞ്ഞ സമീപനം

അയഞ്ഞ പഴയ സമീപനത്തിലേക്കുള്ള തിരിച്ച് പോക്ക് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. അത് വലിയ അപകടമാണ്. അങ്ങനെ സംഭവിച്ചാല്‍ തിരഞ്ഞെടുപ്പ് ഫലവും പഴയതിലേക്ക് പോവും. ജംബോ സമിതികള്‍ ഒഴിവാക്കേണ്ടത് തന്നെയാണ്. എന്തെല്ലാം തടസ്സം ഉണ്ടെങ്കിലും രാഷ്ട്രീയകാര്യസമിതി എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പട്ടു.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ

Recommended Video

cmsvideo
    BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+