കൊച്ചിയിൽ മെട്രോ ലഹരി, പക്ഷേ ഉമ്മൻചാണ്ടി എവിടേക്ക് ഒളിച്ചോടി?കുഞ്ഞൂഞ്ഞിനെ തേടി പോയപ്പോൾ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: കൊച്ചിയിൽ മെട്രോ ഉദ്ഘാടനത്തിന്റെ ആരവങ്ങൾക്കിടയിൽ എല്ലാവരും മറന്നുപോയ ഒരു മുഖമുണ്ടായിരുന്നു, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനം ഏറെക്കുറെ
പൂർത്തിയാക്കിയത് ഉമ്മൻചാണ്ടിയുടെ ഭരണകാലത്തായിരുന്നു.

കൊച്ചി മെട്രോയിൽ കയറും മുൻപ് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ...കൊച്ചി വൺ മെട്രോ ആപ്പ്...

ചരിത്ര നിമിഷം,ആ സ്വപ്നം യാഥാർത്ഥ്യമായി! കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു....

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിനെത്തിയ പലരും ഉമ്മൻചാണ്ടിയെ തിരക്കുകയും ചെയ്തു. എന്നാൽ മെട്രോ ഉദ്ഘാടനത്തിന്റെ ആവേശത്തിൽ നിന്നെല്ലാം മാറി കോട്ടയത്ത് സ്വകാര്യ പരിപാടികളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10.30ഓടെ ശബരീ എക്സ്പ്രസിൽ കോട്ടയത്തെത്തിയ ഉമ്മൻചാണ്ടി, കഴിഞ്ഞ ദിവസം അന്തരിച്ച കോട്ടയം അതിരൂപത പ്രഥമ മെത്രോപ്പൊലീത്തയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ ക്രിസ്തുരാജ് ദേവാലയത്തിലെത്തി.

kochimetrooommenchandy

ഏകദേശം ഇരുപത് മിനിറ്റോളം ദേവാലയത്തിൽ ചിലവഴിച്ച ശേഷം അദ്ദേഹം കാരാപ്പുഴയിലേക്ക് പോയി. ഇവിടെ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വാകത്താനത്തേക്ക് പോയി. അതിനുശേഷം കടുത്തുരുത്തിയിലെ ഒരു സ്വകാര്യ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നേരത്തെ പറഞ്ഞാതാണല്ലോ,ഇന്ന് എന്തെങ്കിലും പറയുന്നത് ശരിയാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്ന ഉമ്മൻചാണ്ടി ജൂൺ 20ന് കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനകീയ മെട്രോ യാത്രയിൽ പങ്കെടുക്കും. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്താണ് ഉമ്മൻചാണ്ടി ഭരണമൊഴിഞ്ഞത്.

English summary
ex chief minister oommen chandy was busy with personal programmes on kochi metro inaugural day.
Please Wait while comments are loading...