Get Updates
Get notified of breaking news, exclusive insights, and must-see stories!

'യാത്രക്കാരെ ആകര്‍ഷിക്കാനായി കക്കൂസുകള്‍ സജ്ജമാക്കണം'; കെ.എസ്.ആര്‍.ടി.സിക്ക് പകരം മറ്റൊന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ എസ് ആര്‍ ടി സി നിര്‍ത്താന്‍ പോകുന്നു എന്ന അടക്കം പറച്ചില്‍ പോലും അനുവദിക്കാനാകില്ല എന്ന് ഹൈക്കോടതി. ശമ്പളം കൃത്യസമയത്ത് നല്‍കാത്തതിനെതിരേ ജീവനക്കാരനായ ആര്‍. ബാജി അടക്കം ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

കെ എസ് ആര്‍ ടി സിയുടെ നിലനില്‍പ്പ് അത്യന്താപേക്ഷിതമാണ് എന്നും അത് നിര്‍ത്താനുള്ള ചെറിയ അടക്കം പറച്ചില്‍ പോലും അനുവദിക്കാനാകില്ല എന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനായിരുന്നു ഹര്‍ജി പരിഗണിച്ചത്.

ksrtc

ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന, ദൈനംദിനം ആറു ലക്ഷത്തോളം ആളുകള്‍ യാത്രചെയ്യുന്ന സ്ഥാപനമാണ് കെ എസ് ആര്‍ ടി സി എന്നും ഇതിന് പകരമായി മറ്റൊന്നില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കക്കൂസുകള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാക്കണം എന്നും ഹൈക്കോടതി പറഞ്ഞു.

'ബാക്ക് ടു കെ എസ് ആര്‍ ടി സി' പോലുള്ള നടപടികളും ഉണ്ടാകണം എന്നും അതിന് മേല്‍നോട്ടത്തിന് കോടതി തയ്യാറാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. അതേസമയം കോടതി ഇടപെടലിനെ തുടര്‍ന്ന് ഇടക്കാല ആശ്വാസം എന്ന നിലയില്‍ സര്‍ക്കാര്‍ 20 കോടി രൂപ കെ എസ് ആര്‍ ടി സിക്ക് കൈമാറിയതായി സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സന്തോഷ് കുമാര്‍ കോടതിയില്‍ വ്യക്തമാക്കി.

പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം

ജൂലായ് 31 വരെ സമയം അനുവദിച്ചാല്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഏതാനും മാസങ്ങള്‍ക്ക് ശേഷം ആദ്യമായി 3.52 കോടി രൂപ കഴിഞ്ഞ മാസം മിച്ചം വന്നു വെന്ന് കെ എസ് ആര്‍ ടി സിയുടെ അഭിഭാഷകന്‍ ദീപു തങ്കനും കോടതിയെ അറിയിച്ചു.

ചില മാറ്റങ്ങള്‍ കൊണ്ടുവരാനായാല്‍ പ്രതിദിനം എട്ടുകോടി രൂപയുടെ കളക്ഷന്‍ ഉണ്ടാക്കാനാകും എന്നും യൂണിയനുകള്‍ കെ എസ് ആര്‍ ടി സി യുടെ മുന്നിലെ സമരം അവസാനിപ്പിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ സൂപ്പര്‍വൈസര്‍ ജീവനക്കാര്‍ക്ക് മുമ്പ് സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം എന്ന നിര്‍ദേശത്തില്‍ കരാര്‍ ജീവനക്കാര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി ഉത്തരവില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഇത് പ്രകാരം കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക് എന്നിവര്‍ക്ക് പുറമേ ക്ലാസ് ഫോര്‍ ജീവനക്കാര്‍, തൂപ്പുകാര്‍, ഗാരേജ് മസ്ദൂര്‍ തുടങ്ങിയവര്‍ക്കും ആദ്യം തന്നെ ശമ്പളം നല്‍കേണ്ടതുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം കണക്കിലെടുത്ത് ജൂലായ് 31 വരെ ഹൈക്കോടതി സമയം അനുവദിച്ചു. അതേസമയം അടുത്ത മാസവും പത്താം തീയതിക്കകമെങ്കിലും ശമ്പളം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഓഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+