സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴ, കാറ്റും ഇടിമിന്നലും ഉണ്ടാകും

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. കേരള തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം കാരണമാണിത്. കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ മഴ ലഭിയ്ക്കും, ഇതോടൊപ്പം തന്നെ ഭൗമോപരിതലത്തില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റിനും സാധ്യത ഉണ്ട്.

Rain

ബുധനാഴ്ച വൈകീട്ട് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ലഭിയ്ക്കുന്നുണ്ട്. മധ്യകേരളത്തില്‍ ഒരു സെന്റീമീറ്ററില്‍ അധികം മഴ ലഭിച്ചു. വരും ദിവസങ്ങളിലും മധ്യകേരളത്തില്‍ തന്നെയാണ് കൂടുതല്‍ മഴ ലഭിയ്ക്കുക.

ന്യൂനമര്‍ദ്ദം തുടരുകയാണെങ്കില്‍ ഒരാഴ്ചയോളം മഴ നീണ്ടുനില്‍ക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ചതിന്റെ ഇരട്ടി മഴ ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ട്. ഇത് വേനല്‍ചൂട് കുറയാന്‍ സഹായകമായി.

English summary
Expecting heavy rain in Kerala.
Please Wait while comments are loading...