വീണ്ടും 'സുരേന്ദ്ര ദുരന്തം'!!! കമ്മികളും കൊങ്ങികളും മാത്രമല്ല... സുക്കറണ്ണനും കൊടുത്തു എട്ടിന്റെ പണി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ കെ സുരേന്ദ്രന്റെ അവസ്ഥ ദയനീയമാണ്. പലപ്പോഴും തുടക്കമിട്ട ചര്‍ച്ചകളിലും സംവാദങ്ങളിലും എല്ലാം പൊങ്കാലകള്‍ ഏറ്റുവാങ്ങാനാണ് കെ സുരേന്ദ്രന്റെ വിധി.

അഖിലയുടെ പേര് ആസ്യയോ ഹാദിയയോ? ആരാണ് ഷഫീന്‍? സത്യസരണിയിലെ മതംമാറ്റത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

സ്വാമിയുടെ ലിംഗം മുറിച്ച പെൺകുട്ടിയുടെ കാമുകന് 45കാരിയുമായി ബന്ധം!ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

വിടി ബല്‍റാമുമായുള്ള തര്‍ക്കത്തിനൊടുവില്‍ കെ സുരേന്ദ്രനെ ഒരൊറ്റ 'ഉള്ളി പോസ്റ്റ്' കൊണ്ട് അടിച്ചിരുത്തുകയായിരുന്നു ബല്‍റാം. അതിന് ശേഷം കെ സുരേന്ദ്രന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

ജോമോള്‍ സിനിമയിലേക്ക് മടങ്ങി വരാന്‍ കാരണം? സിനിമയെക്കാള്‍ വലുതല്ല മക്കള്‍ എന്ന് നടി, ഭര്‍ത്താവോ?

ഗോവധ നിരോധനത്തിനെതിരെ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള പോസ്റ്റില്‍ സുരേന്ദ്രന്‍ ഇട്ട ഫോട്ടോ ആയിരുന്നു വിവാദത്തിന് വഴിവച്ചത്. ധരംപാല്‍ ക്ഷേത്രത്തിലെ മൃഗബലിയുടെ ചിത്രം പോസ്റ്റ് ചെയ്ത സുരേന്ദ്രന്‍ ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു.

ആ വിമര്‍ശനങ്ങള്‍ മാത്രമല്ല കിട്ടിയ പണി... ഫേസ്ബുക്കും കൊടുത്തു എട്ടിന്റെ പണി!

കെ സുരേന്ദ്രന്‍

മതേതരക്കാര്‍ നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍പിച്ചാലും ഗോഹത്യയെ എതിര്‍ക്കും എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. പശുക്കിടാവിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ഒരു ചിത്രവും സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിരുന്നു.

അതല്ല വിവാദം

എന്നാല്‍ ഈ പോസ്റ്റ് അല്ല വിവാദത്തിലായത്. കേരളത്തില്‍ ബീഫ് മേളകള്‍ നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ എടുക്കണം എന്നാവശ്യപ്പെട്ട് ഇട്ട പോസ്റ്റ് ആയിരുന്നു വിവാദമായത്.

ഉത്തര്‍ പ്രദേശിലെ ചിത്രം

ഉത്തര്‍ പ്രദേശിലെ ധരംപാല്‍ ക്ഷേത്രത്തിലെ മൃഗബലിയുടെ ചിത്രം ആയിരുന്നു കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത്. എന്നിട്ട് പറഞ്ഞതോ, കേരളത്തിലെ കാര്യങ്ങള്‍. തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു സുരേന്ദ്രന്റെ ചിത്രം.

തീവ്രവാദ സംഘടനകളോ...

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതുവലത് യുവജന സംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്ന ബീഫ് മേളകള്‍തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിക സ്വീകരിക്കണം എന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. അംഗീകൃത ഇറച്ചിക്കടകളില്‍ നിന്നല്ല ഇതിനാവശ്യമായ ഇറച്ചി വാങ്ങുന്നത് എന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

കടകംപള്ളിയ്‌ക്കെതിരേയും

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബീഫ് കഴിച്ചതിനേയും സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. മന്ത്രി ഗോമാംസം ഭക്ഷിച്ചത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചു എന്നാണ് സുരേന്ദ്രന്റെ പക്ഷം.

റിപ്പോര്‍ട്ട് ചെയ്യല്‍ മഹാമഹം

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തന്നെ ചിത്രം സംബന്ധിച്ച വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ല. പിന്നീട് നടന്നത് മാസ് റിപ്പോര്‍ട്ടിങ് ആയിരുന്നു.

ഫേസ്ബുക്കിന്റെ പണി

സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ച് വ്യാപകമായി ആക്ഷേപം ഉയര്‍ന്നപ്പോള്‍ ഫേസ്ബുക്ക് തന്നെ നടപടി സ്വീകരിച്ചു. ഇപ്പോള്‍ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് ആ ചിത്രം മറച്ചിരിക്കുകയാണ് ഫേസ്ബുക്ക്.

അശ്ലീലം പോലെയോ?

അശ്ലീല ചിത്രങ്ങള്‍, ജനങ്ങളെ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ , ഞെട്ടിപ്പിക്കുന്ന ക്രൂരമായ ചിത്രങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യുന്നതിന് ഫേസ്ബുക്ക് അംഗീകരിക്കുന്നില്ല. ഇത്തരം പോസ്റ്റുകളില്‍ എടുക്കുന്ന നടപടി തന്നെയാണ് സുരേന്ദ്രന്റെ പോസ്റ്റിന് നേരേയും എടുത്തിട്ടുള്ളത്.

ലൈക്കോളം എത്തിയ കമന്റുകള്‍

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് പലരും പരിഹസിക്കുന്ന ഒരു കാര്യമുണ്ട്. അതില്‍ ലൈക്കിനേക്കാള്‍ കൂടുതല്‍ തെറിവിളിച്ചുകൊണ്ടുള്ള കമന്റ് ആയിരിക്കും എന്ന്. ഈ പോസ്റ്റിന് കിട്ടിയത് 4,800 ലൈക്കുകളാണ്. നാലായിരത്തി നാനൂറോളം കമന്റുകളും ഉണ്ട്.

 ഇതാണ് ആ പോസ്റ്റ്

ഇതാണ് കെ സുരേന്ദ്രന്റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Facebook action against K Surendran's Facebook post.
Please Wait while comments are loading...