കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇജ്ജ് പോരുന്നോ ഒരു പ്രണയലേഖനം എഴുതാന്‍,പുതിയ സമരം വൈറലാകുന്നു

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: കിസ്സ് ഓഫ് ലവ് എന്ന ആശയം കൊണ്ടുവന്ന യുവാക്കളുടെ പുതിയ സമരം ഫേസ്ബുക്കില്‍ തരംഗമാകുന്നു. വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന കമിതാക്കളെ ശിക്ഷിക്കുമെന്നും അവരെ വിവാഹം കഴിപ്പിച്ചു വിടുമെന്നും ഭീഷണി മുഴക്കിയ ഹിന്ദു മഹാസഭയ്‌ക്കെതിരെയാണ് യുവാക്കള്‍ പുതിയൊരു സമര രീതി കൊണ്ടു വന്നത്. ഇജ്ജ് ഒരു പ്രേമലേഖനം എഴുതാന്‍ വരുന്നോ..?(a sweet revenge to hindu maha sabha) എന്ന ഫേസ്ബുക്ക് പേജ് ഇതിനോടകം തരംഗമായി കഴിഞ്ഞു.

ഫെബ്രുവരി പതിമൂന്ന് അര്‍ദ്ധരാത്രി മുതല്‍ ഫെബ്രുവരി പതിനാല് അര്‍ദ്ധരാത്രിവരെ പ്രണയ ലേഖനങ്ങളെഴുതി പൊതു ഇടങ്ങളില്‍ നിറക്കാനാണ് ഫേസ്ബുക്ക് പേജ് ആഹ്വാനം ചെയ്യുന്നത്. പ്രണയിക്കാനും പ്രണയിക്കപ്പെടാനും നമുക്ക് അവകാശമുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

facebook

ഒരു വ്യക്തിയെ തന്നെ രൂപപ്പെടുത്തുന്ന അവകാശമാണിത്. ഒരു ഫാസിസ്റ്റ് ശക്തികള്‍ക്കും അത് വിട്ടുകൊടുക്കാന്‍ മനസ്സില്ലെന്ന് ഉറക്കെ വിളിച്ചുപറയാന്‍ നമ്മള്‍ തയ്യാറാവേണ്ട കാലം വന്നിരിക്കുന്നു എന്നാണ് ഫേസ്ബുക്ക് പേജിലൂടെ സംഘാടകര്‍ പറയുന്നത്. നമ്മള്‍ ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ പുറത്തിറങ്ങിയില്ലെങ്കില്‍ നമ്മളെ അകത്തിരുത്തിതന്നെ കത്തിച്ചു ചാമ്പലാക്കിക്കൊണ്ട് നമ്മുടെ സ്വകാര്യ ഇടങ്ങളെ പോലും അരക്കില്ലമാക്കും എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ സങ്കീര്‍ണവഴികളിലെ ഒരു നിര്‍ണ്ണായകഘട്ടമായി വരുന്ന വാലന്റൈന്‍സ് മാറുമെന്നാണ് സൂചന. ഇതിനോടകം നിരവധിപേര്‍ ഇതിനെ അനുകൂലിച്ച് എത്തി കഴിഞ്ഞു.

English summary
Facebook group against Hindu maha sabha related to valentines day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X