കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ടലൂര്‍ കാവില്‍ ബീഫ് വിളമ്പാമോ, പിണറായി വിജയനോട് ഒരു പരസ്യ വെല്ലുവിളി!

  • By Muralidharan
Google Oneindia Malayalam News

മലബാറുകാരനാണ് പിണറായി വിജയന്‍. സി പി എമ്മിന്റെ മലബാറിലെ എന്നല്ല കേരളത്തിലെ തന്നെ ശക്തനായ നേതാവ്. സി പി എമ്മും ഡി വൈ എഫ് ഐ, എസ് എഫ് ഐ പോലുള്ള അനുബന്ധ സംഘടനകളും ബീഫ് ഫെസ്റ്റിവലിന് വേണ്ടി കൊടിപിടിക്കുന്നവരും. ഗോവധ നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ സി പി എമ്മിന്റെ നേതാക്കള്‍ക്ക് ഇതാ ഫേസ്ബുക്കില്‍ ഒരു പരസ്യ വെല്ലുവിളി.

അണ്ടലൂര്‍ കാവിലെ ഉത്സവ സമയത്ത് ഏതെങ്കിലും ഒരു ദിവസം അവിടെ പശുവിറച്ചി വിളമ്പാമോ എന്നാണ് ചോദ്യം. ഫേസ്ബുക്കില്‍ സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ടാഗ് ചെയ്തിട്ടാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്. സി പി എമ്മിന്റെ കോട്ടയാണ് അണ്ടലൂര്‍. എന്നാല്‍ അവിടെ ബീഫ് വിളമ്പിയാല്‍ വിശ്വാസികള്‍ അടങ്ങിയിരിക്കില്ല.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

സഖാവേ, താങ്കളുടെ നാട്ടിലെ പ്രസിദ്ധമായ അണ്ടലൂര്‍ കാവിലെ ഉത്സവ സമയത്ത് (ഏകദേശം രണ്ടാഴ്ച) ഏതെങ്കിലും ഒരു ദിവസം താങ്കളുടെ അനുബന്ധ പ്രസ്ഥാനമായ ഡി വൈ എഫ് ഐയോടോ അല്ലെങ്കില്‍ എസ് എഫ് ഐയോടോ അവിടെ പശുവിറച്ചി വിതരണം നടത്താന്‍ ആഹ്വാനം ചെയ്യാമോ.

നാട്ടുകാര്‍ കമ്മ്യൂണിസ്റ്റ്കാരാണ്

നാട്ടുകാര്‍ കമ്മ്യൂണിസ്റ്റ്കാരാണ്

അങ്ങനെ ചെയ്താല്‍ അവിടത്തെ കമ്മ്യൂണിസ്റ്റ്കാരായ അവിടത്തെ നാട്ടുകാര്‍ അഥവാ ദൈവത്താറിന്റെ പ്രിയ ഭക്തര്‍ താങ്കളെയും താങ്കളുടെ പ്രസ്ഥാനത്തെയും എന്ത് ചെയ്യുമെന്നു ഇവിടത്തെ വിശ്വാസികളായ മറ്റുള്ള സ്ഥലത്തുള്ള നാട്ടുകാര്‍ക്ക് അറിയാന്‍ അതിയായ താല്പര്യം ഉണ്ട് - എന്നാണ് പോസ്റ്റുടമ പറയുന്നത്.

എവിടെയാണ് ഫാസിസം

എവിടെയാണ് ഫാസിസം

തൃശൂരിലും എറണാകുളത്തും മാത്രമല്ലല്ലോ ഫാസിസ്റ്റ് വിളയാട്ടം ഉള്ളത്? അല്ലെങ്കില്‍ ബ്രാഹ്മണ്യത്തിന്റെയും വരേണ്യ വര്‍ഗത്തിന്റെയും ആളുകള്‍ ഉള്ളത്? അങ്ങ് തലശേരിയിലും ഇല്ലേ?

വെല്ലുവിളി ഇതാണ്

വെല്ലുവിളി ഇതാണ്

ആ നാട്ടുകാര്‍ പരിപൂര്‍ണ സസ്യാഹാരി ആയി ജീവിക്കുന്ന ആ രണ്ടാഴ്ചയില്‍ എന്തെങ്കിലും ദിവസം നടത്തൂ. അങ്ങിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തി നാട്ടുകാരെ അറിയിക്കൂ. ബീഫെന്നാല്‍ രാഷ്ട്രീയം മാത്രമല്ല വിശ്വാസം കൂടിയാണ് എന്നായിരിക്കണം വെല്ലുവിളി ഉയര്‍ത്തുന്നവരുടെ വാദം.

നടത്തിയാല്‍ എങ്ങനെയിരിക്കും

നടത്തിയാല്‍ എങ്ങനെയിരിക്കും

ആകെ ഈ പാര്‍ട്ടി ബാക്കി ഉള്ളത് കണ്ണൂരും പരിസരങ്ങളിലും മാത്രമാ , അത് കണ്ടിട്ട് സഹിക്കുന്നില്ലേ - എന്നാണ് പോസ്റ്റിലെ ആദ്യ കമന്റ്. സി പി എമ്മിന് എതിരായ രാഷ്ട്രീയമാണ് വിഷയമെന്ന് കമന്റും തുടര്‍ ചര്‍ച്ചകളും കണ്ടാല്‍ തോന്നും

അണ്ടലൂര്‍ കാവ്

അണ്ടലൂര്‍ കാവ്

ധര്‍മടത്തിനടുത്തെ അണ്ടലൂര്‍ കാവില്‍ ഉത്സവക്കാലത്ത് ആളുകള്‍ മത്സ്യമാംസാദികള്‍ കഴിക്കില്ല. ഇതറിയാവുന്ന ആളുകളാണ് പോസ്റ്റിന് പിന്നിലും. സി പി എം അവിടെ ഇക്കാലത്ത് ബീഫ് വിളമ്പാന്‍ പോയാല്‍ വിശ്വാസികള്‍ പ്രശ്‌നമുണ്ടാക്കും.

 വെല്ലുവിളിയുടെ രാഷ്ട്രീയം

വെല്ലുവിളിയുടെ രാഷ്ട്രീയം

ഈഴവരുടെ ക്ഷേത്രമാണിത്. എല്ലാജാതി മതസ്ഥരും ഇവിടെ വന്ന് പ്രാര്‍ഥിക്കാറുണ്ട്. സി പി എമ്മിന്റെ പ്രമുഖ നേതാക്കളില്‍ പലരും ഈ വിഭാഗത്തില്‍ പെട്ടവരാണ്. എങ്ങനെയുണ്ട് ഈ വെല്ലുവിളിയിലെ രാഷ്ട്രീയം

 കളിയാക്കലുകള്‍ ഇങ്ങനെ

കളിയാക്കലുകള്‍ ഇങ്ങനെ

അണ്ടല്ലൂര്‍ക്കാവിലെ ഉത്സവത്തിന് ഉണക്കമീന്‍ പോലും നിരോധിക്കുന്ന ഫാസിസത്തിനെതിരേ പുരോഗമന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വിരിമാറ് കാണിച്ച് പോരാടാന്‍ തയ്യാറുണ്ടോ? അത്രേള്ളൂ ചോദ്യം? - പോസ്റ്റിന് താഴെയുള്ള ഒരു കമന്റ്.

English summary
Facebook post challenges Pinarayi Vijayan to set a Beef festival in Andalur Kavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X