കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുളയ്ക്കുപ്പേരി! കെ മുരളീധരന്‍ രാജിവച്ചത് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ വീണ്ടും പരസ്യമായ ഏറ്റുമുട്ടലുകളിലേക്ക്. പാര്‍ട്ടി തീരുമാനങ്ങള്‍ പലതും മാധ്യമങ്ങളിലൂടെ ആണ് അറിയുന്നത് എന്ന കെ മുരളീധരന്റെ ആരോപണത്തിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. കെ മുരളീധരന്‍ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ച കാര്യം താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആയിരുന്നു എന്നാണ് മുല്ലപ്പള്ളിയുടെ മറുപടി.

വീണ്ടും തുറന്നടിച്ച് മുരളീധരൻ; എംഎൽഎയാകാൻ ഇല്ല, സമരങ്ങൾ അവസാനിപ്പിച്ചത് കൂടിയാലോചന ഇല്ലാതെവീണ്ടും തുറന്നടിച്ച് മുരളീധരൻ; എംഎൽഎയാകാൻ ഇല്ല, സമരങ്ങൾ അവസാനിപ്പിച്ചത് കൂടിയാലോചന ഇല്ലാതെ

ഗ്രൂപ്പുകാരേയും മറന്ന് നേതാക്കള്‍; ഇഷ്ടം സ്വന്തക്കാരോട്‌, കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലും അതൃപ്തിഗ്രൂപ്പുകാരേയും മറന്ന് നേതാക്കള്‍; ഇഷ്ടം സ്വന്തക്കാരോട്‌, കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലും അതൃപ്തി

സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം ആരോടും ആലോചിക്കാതെയാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത് എന്നായിരുന്നു കെ മുരളീധരന്റെ ആരോപണം. പേടിച്ചിട്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് തോന്നുന്നത് എന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു. വിശദാംശങ്ങള്‍...

കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍

കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍

തിരഞ്ഞെടുപ്പ് അടുത്തെത്താറായപ്പോഴേക്കും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കങ്ങളും സജീവമായിരിക്കുകയാണ്. എ ഗ്രൂപ്പ് നേതാവായിരുന്ന ബെന്നി ബഹനാന്റ രാജിയോടെ ആയിരുന്നു ഇതിന്റെ തുടക്കം. തൊട്ടുപിറകെ കെ മുരളീധരന്‍ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനവും രാജിവയ്ക്കുകയായിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ എംപിമാരില്‍ ചിലര്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഇതോടെയാണ് കെ മുരളീധരന്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്.

അറിഞ്ഞത് മാധ്യമങ്ങളിലൂടെ

അറിഞ്ഞത് മാധ്യമങ്ങളിലൂടെ

പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നത് എന്ന മുരളിയുടെ വിമര്‍ശനത്തിന് ഉരുളയ്ക്കുപ്പേരി കണക്കെയാണ് മുല്ലപ്പള്ളിയുടെ മറുപടി. കെ മുരളീധരന്റെ രാജിക്കാര്യം താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആയിരുന്നു എന്നായിരുന്നു മറുപടി. രാജി സംബന്ധിച്ച് താനുമായി ഇതുവരെ സംസാരിച്ചിട്ടില്ല എന്നും മുല്ലപ്പളി പറഞ്ഞു.

ഹൈക്കമാന്‍ഡിനോട്

ഹൈക്കമാന്‍ഡിനോട്

തന്നെ പ്രചാരണ സമിതി അധ്യക്ഷനായി നിമയിച്ചത് ഹൈക്കമാന്‍ഡ് ആണ്. അതുകൊണ്ടാണ് രാജി ഹൈക്കമാന്‍ഡിന് നല്‍കിയത് എന്നാണ് കെ മുരളീധരന്‍ ഇക്കാര്യത്തില്‍ നല്‍കുന്ന മറുപടി. എന്തായാലും എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ താനില്ലെന്ന് മുരളി വ്യക്തമാക്കിയിട്ടുണ്ട്.

അപസ്വരങ്ങളും അപശബ്ദങ്ങളും

അപസ്വരങ്ങളും അപശബ്ദങ്ങളും

അപസ്വരങ്ങളും അപശബ്ദങ്ങളും ഒക്കെ ഉണ്ടായിക്കോട്ടേ എന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. എന്നാല്‍ അതുകൊണ്ടൊന്നും ആത്മാഭിമാനമുള്ള കോണ്‍ഗ്രസ്സുകാരുടെ മനോവീര്യം തകരില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. കൂടിയാലോചനയില്ലാതെ ആണ് പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന ആരോപണം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam
ദുഷ്ടലാക്ക്

ദുഷ്ടലാക്ക്

കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയുള്ള സമരം പിന്‍വലിച്ചത് പേടിച്ചിട്ടല്ല എന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം. ആ തീരുമാനത്തെ വിമര്‍ശിക്കുന്നത് ദുഷ്ടലാക്കുള്ളവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്ലാവരുടേയും സഹകരണത്തോടെയാണ് പാര്‍ട്ടി മുന്നോട്ട് പോകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

English summary
Factionalism sores in Congress: Tit for Tat reply for K Muraleedharan's allegation by Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X