കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറിജിനലിനെ വെല്ലുന്ന കള്ള നോട്ട്; സൂക്ഷിക്കണം, എട്ടു കേസുകളിലായി പിടികൂടിയത് 1.26 ലക്ഷം!

തലസ്ഥാനത്ത് നഗരത്തിനുള്ളിലെ പ്രമുഖ ബാങ്കുകളില്‍ നിന്ന് എട്ടു കേസുകളിലായി 1,26,100 രൂപയുടെ കള്ളനോട്ടുകളാണ് ഇതുവരെ ലഭിച്ചത്.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: തിരക്കേറിയ വ്യാപാര സ്ഥാപനങ്ങളിലും തിയ്യറ്ററിലുമൊക്കെ എത്തുമ്പോള്‍ സൂക്ഷിക്കുക, തലസ്ഥാനത്ത് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ വീണ്ടും സജീവമായിട്ടുണ്ട്. നഗരത്തില്‍ കഴിഞ്ഞ പത്ത് മാസത്തിനിടെ വിവിധ ബാങ്കുകളില്‍ നിന്നു മാത്രമായി എട്ടു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വ്യാപാരകേന്ദ്രങ്ങള്‍, തിയറ്ററുകള്‍, പട്രോള്‍ പമ്പുകള്‍ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലെല്ലാം കള്ളനോട്ടുകള്‍ വിനിമയം ചെയ്യപ്പെടുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തലസ്ഥാനത്ത് നഗരത്തിനുള്ളിലെ പ്രമുഖ ബാങ്കുകളില്‍ നിന്ന് എട്ടു കേസുകളിലായി 1,26,100 രൂപയുടെ കള്ളനോട്ടുകളാണ് ഇതുവരെ ലഭിച്ചത്.

black-money

ഇതു സംബന്ധിച്ചു ബാങ്കുകളില്‍ നിന്നു കിട്ടിയ പരാതികള്‍ റിസര്‍വ് ബാങ്ക് അധികൃതര്‍ പൊലീസിനു കൈമാറി. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കള്ളനോട്ടുകളുടെ ഉറവിടം കണ്ടെത്താനായില്ല. പോലീസിന് പുറമെ സ്‌പെഷല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.

ഇപ്പോഴും നഗരത്തില്‍ കള്ളനോട്ട് സുലഭമായി വിനിമയം ചെയ്യുന്നുണ്ടെന്നാണ് വിവരം. 500 രൂപയുടെ വ്യാജ നോട്ടുകളാണു കൂടുതലായും വിനിമയം ചെയ്യപ്പെടുന്നത്. ബാങ്കുകളില്‍ വ്യാജനെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന മെഷീനു പോലും കണ്ടുപിടിക്കാനാകാത്ത കള്ളനോട്ടുകളാണ് പിടിച്ചെടുത്ത്.

കള്ളനോട്ടുകള്‍ വ്യാപകമായതോടെ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വലിയ വെല്ലുവിളിയാണു നേരിടുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ചു കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പിടിക്കപ്പെടുന്ന വ്യാജ നോട്ടുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ബാങ്കുകളിലെ യന്ത്രങ്ങള്‍ക്ക് പോലും കള്ളനോട്ട് കണ്ടെത്താനാകുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
fake currency racket in Thiruvananthapuram Eight cases registered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X