കേരളത്തില്‍ നടന്ന വ്യാജ ഹര്‍ത്താല്‍ ഒരു അനുഭവ പാഠമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മലപ്പുറം: കാശ്മീരിലെ കത്‌വ പെണ്‍കുട്ടിയുടെ പേരില്‍ സംസ്ഥാനത്ത് നടന്ന സോഷ്യല്‍മീഡിയ വ്യാജ ഹര്‍ത്താല്‍ അനുഭവപാഠമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇ കെ ഇമ്പിച്ചിബാവ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സി പി എം പൊന്നാനി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു അദ്ദേഹം.
ആരെങ്കിലും പറയുന്നതിന് പിന്നാലെ പോകുന്നവരായി മതേതര പ്രസ്ഥാനത്തിന്റെ ആളുകള്‍ മാറരുത്. ആരും ആഹ്വാനം ചെയ്യാത്ത ഒന്നിനു പിന്നില്‍ അണിനിരക്കാന്‍ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ എങ്ങിനെ ഉണ്ടായെന്നത് ഗൗരവമായി ആലോചിക്കേണ്ടതാണ്.സംസ്ഥാനത്താകെ അത്യാപത്ത് വരുത്തുകയെന്നതാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്.ആര്‍ എസ് എസ്സിന്റെ ലക്ഷ്യം ഏറ്റെടുക്കാന്‍ ആളുകളുണ്ടായെന്നത് ജാഗ്രതയോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നേരിട്ടുള്ള വര്‍ഗ്ഗീയതയുണ്ടാക്കാന്‍ കഴിയില്ലെന്ന് ആര്‍ എസ് എസ്സിനറിയാം. മതേതര മനസ്സുകളെ മാറ്റുകയാണ് വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള വഴിയെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്.കത് വ സംഭവത്തിലെ പൊതുരോഷത്തെ തെറ്റായ വഴിയിലേക്ക് തിരിച്ചുവിടാന്‍ ആര്‍ എ എന് എസില്‍ നിന്ന് ശ്രമുണ്ടായെന്നത് ഗൗരവമായി ആലോചിക്കേണ്ടതാണ്.കേരളം സാധ്യമാക്കിയ മത നിരപേക്ഷ സാമൂഹ്യ ഘടനയെ പൊളിക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് കാണാതെ പോകേണ്ടതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ആര്‍ എസ് എസ് ലക്ഷ്യമിടുന്നത് ആദ്യമല്ല. നിരവധി ഘട്ടങ്ങളില്‍ ഇത്തരം ലക്ഷ്യമിടലുകള്‍ ഉണ്ടായിട്ടുണ്ട്. വമ്പിച്ച തോതില്‍ ഫണ്ട് ചിലവഴിച്ചും മറ്റും ആര്‍ എസ് എസ് മേധാവിത്വത്തിന് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കേരളത്തിന്റെ മതേതര മനസ്സിനെ ഇളക്കാന്‍ സാധ്യമാക്കുന്നതായിരുന്നില്ല. വര്‍ഗ്ഗീയത പരത്തി ഏറ്റവും നീചമായ ശ്രമത്തിനൊപ്പമാണ് ഇപ്പോള്‍ ആര്‍ എസ് എസ് ഉള്ളത്. ഇവരുടെ ലക്ഷത്തിന് കരുത്തു പകരുന്ന തരത്തിലുള്ള ഇടപെടല്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. വര്‍ഗ്ഗീയതയോട് വിട്ടുവീഴ്ച്ചയില്ലാത്ത മനസ്സ് സ്വീകരിക്കാനാകണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
സി പി എം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദീഖ് അധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റി അംഗം പാലൊളി മുഹമ്മദ് കുട്ടി, ജില്ല സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ്, പി പി വാസുദേവന്‍, ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, പ്രൊഫ.എം എം നാരായണന്‍, പി കെ ഖലീമുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications