ഹര്‍ത്താല്‍ നടത്തിയത് ദുശ്ശക്തികള്‍; തീവ്രവാദികള്‍... കുഞ്ഞാലിക്കുട്ടിയും ഹസനും പറയുന്നു

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: കശ്മീര്‍ കൂട്ട ബലാല്‍സംഗത്തിനെതിരെ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ ഹര്‍ത്താലിനെതിരെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. ഹര്‍ത്താല്‍ നടത്തിയത് ചില ദുശ്ശക്തികളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹര്‍ത്താലിന് പിന്നില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ തീവ്രവാദികളാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞു. ഹര്‍ത്താലിനെ എല്ലാ നേതാക്കളും തള്ളി പറയുന്നുണ്ടെങ്കിലും ഈ പാര്‍ട്ടികളുമായയി ബന്ധമുള്ളവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലബാറിലെ മിക്ക ജില്ലകളിലും ഹര്‍ത്താല്‍ ശക്തമായിരുന്നു. നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാപകമായ അറസ്റ്റ് തുടരുകയാണ്...

വര്‍ഗീയ വിഭജനം

വര്‍ഗീയ വിഭജനം

വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ് ഹര്‍ത്താല്‍ നടത്തിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്രമസംഭവങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയില്‍പ്പെട്ട വേളയില്‍ തന്നെ യൂത്ത് ലീഗ് തള്ളിപ്പറഞ്ഞിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ സംഘര്‍ഷ സാധ്യത കണ്ടപ്പോള്‍ മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പ്രത്യേക പ്രസ്താവന ഇറക്കുകയും ചെയ്തു.

വിരല്‍ ചൂണ്ടുന്നത് എസ്ഡിപിഐക്ക് നേരെ

വിരല്‍ ചൂണ്ടുന്നത് എസ്ഡിപിഐക്ക് നേരെ

ഈ വേളയില്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് പരക്കെയുള്ള വിമര്‍ശനം. എന്നാല്‍ പാര്‍ട്ടി അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് എസ്ഡിപിഐ നേതാക്കള്‍ പ്രതികരിച്ചു. സംഘപരിവാര്‍ ആക്രമണത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ എസ്ഡിപിഐ പിന്തുണച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും നേതാക്കള്‍ പറയുന്നു.

 കലാപമുണ്ടാക്കാന്‍ ശ്രമം

കലാപമുണ്ടാക്കാന്‍ ശ്രമം

ഹര്‍ത്താലിന്റെ മറവില്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എംഎം ഹസന്‍ കുറ്റപ്പെടുത്തി. ഹര്‍ത്താലിന്റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിന്തുണയില്ലാത്ത ഹര്‍ത്താല്‍

പിന്തുണയില്ലാത്ത ഹര്‍ത്താല്‍

കശ്മീരിലെ കത്വ ജില്ലയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവമാണ് കേരളത്തില്‍ ഹര്‍ത്താലിലേക്ക് നയിച്ചത്. സോഷ്യല്‍ മീഡിയയില്‍ തിങ്കളാഴ്ച ഹര്‍ത്താലാണെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയും സംഘടനയും ഇക്കാര്യത്തില്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.

 ലീഗ് പിന്തുണയ്ക്കില്ല

ലീഗ് പിന്തുണയ്ക്കില്ല

തിങ്കളാഴ്ച പലയിടത്തും സംഘര്‍ഷവും പ്രതിഷേധവും റോഡ് ഗതാഗതം തടയലുമുണ്ടായതോടെ ഇതിനെതിരെ മുസ്ലിം ലീഗ് രംഗത്തുവന്നിരുന്നു. ഹര്‍ത്താലിന് ലീഗ് പിന്തുണയില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത്.

നിയമസഹായം

നിയമസഹായം

കശ്മീരിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നിയമ സഹായം നല്‍കാന്‍ ലീഗ് തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പ്രധാനമായും ഹര്‍ത്താലിനിടെ പ്രതിഷേധമുയര്‍ന്നത്. താനൂരില്‍ രാവിലെ ഏറെ നേരം സംഘര്‍ഷാവസ്ഥയായിരുന്നു. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് ക്രമസമാധാനം പുനസ്ഥാപിച്ചത്.

എസ്ഡിപിഐയുടെ പ്രതികരണം

എസ്ഡിപിഐയുടെ പ്രതികരണം

ആക്രമണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റഡിയിലെടുത്തവര്‍ക്കെല്ലാം എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന ആരോപണം കളവാണെന്ന് പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി എകെ മജീദ് മാസ്റ്റര്‍ പ്രതികരിച്ചു. പാര്‍ട്ടി ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടില്ല. പൂക്കോട്ടൂരില്‍ ചില പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. താനൂരില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി വിവരം ലഭിച്ചു. ഇത് സംബന്ധിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Harthal Clash in Malappuram: Kunjalikkutty, Hassan criticize Attackers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്