കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വ്യോമാക്രമണ​ ചിത്രങ്ങള്‍ എന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച് സംഘപരിവാര്‍ പേജുകള്‍

  • By
Google Oneindia Malayalam News

പുല്‍വാമ ഭീകരാക്രമണത്തിന് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. നിയന്ത്രണ രേഖ കടന്ന് മൂന്ന് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. ആക്രമണത്തില്‍ 200നും 300 നും ഇടയില്‍ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഇന്ത്യന്‍ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. മരണ സംഖ്യയുമായി ബന്ധപ്പെട്ടും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ഇതിനിടെ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് വ്യക്തമാക്കി ചില ചിത്രങ്ങള്‍ സംഘപരിവാര്‍ പേജുകള്‍ വ്യാപകമായി പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ

ഔദ്യോഗിക സ്ഥിരീകരണം

ഔദ്യോഗിക സ്ഥിരീകരണം

ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയെന്ന് അവകാശപ്പെടുമ്പോള്‍ ഭീകരാക്രമണത്തില്‍ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ ഇതുവരെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔരു ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വ്യാജ ചിത്രങ്ങള്‍

വ്യാജ ചിത്രങ്ങള്‍

മരണസംഖ്യയുമായി ബന്ധപ്പെട്ടും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സംഘരിവാര്‍ പേജുകള്‍ വ്യാപകമായി വ്യാജ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ബിബിസി വാര്‍ത്തയ്ക്കൊപ്പം

ബിബിസി വാര്‍ത്തയ്ക്കൊപ്പം

2015 ല്‍ പാക് അധീന കാശ്മീരില്‍ നടന്ന ഭൂകമ്പത്തിന്‍റെ ചിത്രങ്ങളാണ് വ്യോമാക്രമണം എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ഇനി തെളിവ് കിട്ടിയില്ലെന്ന് പറയരുതെന്ന കുറിപ്പോടെ ബിബിസി നല്‍കിയ അന്നത്തെ വാര്‍ത്തയുടെ ചിത്രങ്ങളാണ് ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് മുക്കി

പോസ്റ്റ് മുക്കി

അതേസമയം വീഡിയോയുടേയും ദൃശ്യങ്ങളുടേയും യാഥാര്‍ത്ഥ്യം ചിലര്‍ ചൂണ്ടിക്കാട്ടിയതോടെ ഫേസ്ബുക്കില്‍ നിന്നും ഇവര്‍ ഫോട്ടോ പിന്‍വലിച്ചു. അതേസമയം ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോ ഗെയിം

വീഡിയോ ഗെയിം

ഇന്ത്യന്‍ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരു വാര്‍ വീഡിയോ ഗെയിമിന്‍റെ ചിത്രമടക്കം പ്രത്യാക്രമണത്തിന്‍റെ വീഡിയോ എന്ന പേരില്‍ വ്യാപകമായു പ്രചരിച്ചിരുന്നു.

ട്വീറ്റ് ചെയ്ത് നിരവധി പേര്‍

ട്വീറ്റ് ചെയ്ത് നിരവധി പേര്‍

പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഫോളോവറായ അജയ് കുശ്വാഹ എന്നയാളുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നായിരുന്നു വീഡിയോ ആദ്യം ഷെയര്‍ ഷെയ്തത്. പിന്നാലെ നിരവധി പേരാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്.

English summary
fake videos and photos spreading in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X