മഞ്ചേശ്വരത്തെ സ്ഥലപേര് മാറ്റുന്നതിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകൾ: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മഞ്ചേശ്വരത്തെ സ്ഥലപ്പേര് മാറ്റുന്നത് സംബന്ധിച്ച് പ്രചരിപ്പിക്കുന്നത് വ്യാജവാർത്തകളെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതായി സംശയിക്കുന്നു.സംഭവം ഗൗരവമായി പരിശോധിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത് കേസിൽ ഡിവൈഎഫ്ഐക്കെതിരെ ഉയരുന്ന ആരോപണത്തിൽ സംസ്ഥാന നേതൃത്വം മറുപടി പറഞ്ഞിട്ടുണ്ട്.ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ അധ്യക്ഷൻ എന്ന നിലയ്ക്ക് ഇതിൽ കൂടുതലൊന്നും പറയാനില്ല.സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾക്ക് ഡിവൈഎഫ്ഐക്ക് കൃത്യമായ മാർഗനിർദേശമുണ്ടെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ ജനകീയമാക്കും. സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ റസ്റ്റ് ഹൗസുകൾ നവീകരിക്കുകയാണ് പൊതുമരാമത്ത് വകുപ്പിൻ്റെ ലക്ഷ്യം. വകുപ്പിന് കീഴിലുള്ള അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് -മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കത്തിൻ്റെ ഒരുഭാഗം തുറക്കാനാണ് ആലോചന.പദ്ധതി പ്രവർത്തനങ്ങൾ വിജയിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Recommended Video
മഞ്ചേശ്വരത്തെ സ്ഥലപ്പേര് മാറ്റുന്നത് സംബന്ധിച്ച് പ്രചരിപ്പിക്കുന്നത് വ്യാജവാർത്തകളാണ്.വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളാണോ നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവം സർക്കാർ തലത്തിൽ തന്നെ ഗൗരവമായി പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications