മലയാളികളുടെ കുടുംബാസൂത്രണം ഇങ്ങനെ.. ദേശീയ കുടുംബ ആരോഗ്യ സര്‍വെ ഫലം പറയുന്നത്
കോഴിക്കോട്: 2015-16 വര്‍ഷത്തെ ദേശീയ കുടുംബ ആരോഗ്യ സര്‍വെയിലെ വിവരങ്ങള്‍ പുറത്ത് വിട്ടു. രാജ്യത്തെ ആറ് ലക്ഷത്തോളം കുടുംബങ്ങളില്‍ നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വെഫലം തയ്യാറാക്കിയിരിക്കുന്നത്. ജനസംഖ്യ, സാക്ഷരത, ജനന-മരണ നിരക്കുകള്‍, കുടുംബാസൂത്രണം തുടങ്ങിയ ഘടകങ്ങളാണ് സര്‍വ്വെയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. 2005-2006ലെ കണക്കുകള്‍ പ്രകാരം പരിശോധിക്കുകയാണ് എങ്കില്‍ ഭൗതിക സാഹചര്യങ്ങളിലടക്കം കേരളം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് സര്‍വ്വെ ഫലം. കുടുംബാസൂത്രണം സംബന്ധിച്ചും തൊട്ടുമുന്‍പത്തെ സര്‍വ്വെ ഫലത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കാര്യങ്ങള്‍. അതേ സമയം ഒട്ടും തന്നെ ആശാസ്യമല്ല താനും. കുടുംബാസൂത്രണത്തെക്കുറിച്ച് കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടത്ര അറിവ് ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്നില്ല എന്നാണ് സര്‍വ്വേ കണ്ടെത്തല്‍.

2005-2006ലെ സര്‍വ്വെ പ്രകാരം കേരളത്തില്‍ 5.5 ശതമാനമായിരുന്നു കോണ്ടം ഉപയോഗമെങ്കില്‍ ഇപ്പോഴത് 2.6 ആയി കുറഞ്ഞിരിക്കുന്നു. ഗുളിക, ഐയുഡി പോലുള്ളവയെക്കുറിച്ചും കേരളത്തിലെ സത്രീകള്‍ക്ക് വേണ്ടത്ര ധാരണയില്ലെന്നാണ് സര്‍വ്വേ കണ്ടെത്തല്‍. നേരത്തെ 48. 7 ശതമാനമായിരുന്നു സ്ത്രീകളുടെ വന്ധ്യംകരണമെങ്കില് ഇന്നത് 45.8 ആയി കുറഞ്ഞിരിക്കുന്നു. പുരുഷ വന്ധ്യംകരണത്തിൽ നേരിയ വര്ധനമുണ്ട്. കുടുംബാസൂത്രണത്തിന് മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ തേടുന്നവരാണ് കേരളത്തില്‍ കൂടുതല്‍ എന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 53.1 ശതമാനം പേരും ഗര്‍ഭധാരണം തടയാന്‍ ശാസ്ത്രീയമോ അശാസ്ത്രീയമോ എന്ന വ്യത്യാസമില്ലാതെ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ്. തങ്ങള്‍ ഉപയോഗിക്കുന്ന മാര്‍ഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാത്തവര്‍ 55.6 ശതമാനമാണെന്നും ദേശീയ കുടുംബ ആരോഗ്യ സര്‍വെ പറയുന്നു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications