കണ്ണൂര്‍: മക്കളെ കാറില്‍ പൂട്ടിയിട്ടു
കണ്ണൂര്‍: മക്കളെ കാറില്‍ പൂട്ടിയിട്ട് പുറത്തുപോകുന്ന വാര്‍ത്തകള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ നമ്മുടെ സ്വന്തം നാട്ടിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്.
കണ്ണൂരിലാണ് വന്‍ ദുരന്തമായേക്കാവുന്ന സംഭവം നടന്നത്. പിതാവും പിതാവിന്റെ പിതാവും ചേര്‍ന്ന് പള്ളിയില്‍ പോയപ്പോഴാണ് നാലും ആറും വയസ്സുള്ള കുട്ടികളെ കാറനുള്ളില്‍ പൂട്ടിയിട്ടത്. നാട്ടുകാര്‍ തക്ക സമയത്ത് ഇടപെട്ടതിനാല്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി.

മട്ടന്നൂര്‍ വെമ്പടി സുഹറ മന്‍സിലിലെ ജലീല്‍ ആണ് ഈ സംഭവത്തിലെ പിതാവ്. കാറില്‍ കുടുങ്ങിയത് മക്കളായ ഫാത്തിമയും അജിനാസും. ഏപ്രില്‍ 25 വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
വെള്ളിയാഴ്ച ആയതിനാല്‍ പള്ളിയില്‍ നമസ്കാരത്തിനായി പോയതാണ് ജലീലും അദ്ദേഹത്തിന്റെ പിതാവും. പക്ഷേ കാറിന്റെ ഗ്ലാസ്സുകള്‍ കയറ്റിയിട്ടാണ് പോയത്. അല്‍ നേരം കഴിഞ്ഞപ്പോഴേക്കും കുട്ടികള്‍ക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി.
കാറിന്റെ ഗ്ലാസില്‍ കുട്ടികള്‍ ഇടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതാണ് രക്ഷയായത്. ഡോറിലെ ബീഡിങ് പൊട്ടിച്ചാണ് കുട്ടികളെ രക്ഷിച്ചത്.കുട്ടികളെ പിന്നീട് വനിത സെല്ലിലേക്ക് മാറ്റി. ജലീല്‍ പള്ളിയില്‍ നിന്ന് തിരിച്ചെത്തി കുട്ടികളുമായി മടങ്ങി. ജലീലിന് നല്ല താക്കീതും പോലീസുകാര്‍ നല്‍കി.












Click it and Unblock the Notifications