ഗള്‍ഫിലുള്ള അച്ഛന്‍ നാട്ടിലെത്തുന്നത് മകളെ 'കാണാന്‍'!!17 കാരി പറഞ്ഞത് !! സംഭവം മലപ്പുറത്ത്

  • By: Sooraj
Subscribe to Oneindia Malayalam

മലപ്പുറം: കേരളത്തില്‍ ദിവസേന ഞെട്ടിക്കുന്ന പീഡന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. കൊല്ലം കുണ്ടറയില്‍ മുത്തച്ഛന്റെ പീഡനത്തിന് ഇരയായി ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസിനു പിറകെ സ്വന്തം മകളെ അച്ഛന്‍ പീഡിപ്പിച്ച സംഭവം പുറത്തുവരുന്നു. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് നാണക്കേടുണ്ടാക്കുന്ന ഈ സംഭവം.

അറസ്റ്റ് ചെയ്തു

മകളെ പീഡിപ്പിച്ച 50 കാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കു തിരിച്ചെത്തിയ ഇയാളെ വിമാനത്താവളത്തില്‍ വച്ചു പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പീഡിപ്പിക്കപ്പെട്ടത് 17കാരി

17കാരിയായ സ്വന്തം മകളെയയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അവധിക്കായി നാട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം

അമ്മയോട് പറഞ്ഞു

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. പക്ഷെ ഇതേക്കുറിച്ച് പുറത്തറിഞ്ഞാല്‍ എന്തു സംഭവിക്കുമെന്നുള്ള ഭയത്തെത്തുടര്‍ന്ന് ഇവര്‍ പോലീസിനെ അറിയിച്ചില്ല.

അസ്വസ്ഥയായി

അച്ഛന്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുകയാണെന്ന വിവരം അറിഞ്ഞ ശേഷം മകള്‍ അസ്വസ്ഥയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ സ്‌കൂളിലെ അധ്യാപകരോട് ഇതേക്കുറിച്ച് പറയുകയായിരുന്നു.

കൗണ്‍സിലിങ് നടത്തി

പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അച്ഛന്‍ അവധിക്കായി നാട്ടിലെത്തിയപ്പോള്‍ വീട്ടില്‍ വച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തി.

മറ്റൊരു പീഡനം കൂടി

പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പെണ്‍കുട്ടി കൂടി മലപ്പുറം ജില്ലയില്‍ പീഡനത്തിന് ഇരയായി തെളിഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനിയിലണ് സംഭവം. ഈ കേസില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനാണ് മുഖ്യപ്രതി.

പീഡിപ്പിക്കപ്പെട്ടത് 14 കാരി

14 കാരിയായ പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛനെ പോലിസ് അറസ്റ്റ് ചെയ്തു.

നിര്‍ഭയ കേന്ദ്രത്തില്‍

രണ്ടു കേസുകളിലും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ സര്‍ക്കാരിനു കീഴിലുള്ള നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

English summary
father arrested for molesting his daughter. the arrest recorded soon after he landed the airport from gulf.
Please Wait while comments are loading...