നവജാത ശിശുവിനെ അച്ഛന്‍ വിറ്റു; സംഭവം കോഴിക്കോട്

  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: ഇരുപത്തൊന്ന് മാസം പ്രായമായ കുട്ടിയെ അച്ഛന്‍ വിറ്റു. കോഴിക്കോടാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ അച്ഛന്‍ മിഥുനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളില്ലാത്ത ദമ്പതികളാണ് കുട്ടിയെ പണം കൊടുത്ത് വാങ്ങിയത്.

കുഞ്ഞിനെ പോറ്റാന്‍ പണമില്ലാത്തതിനാലാണ് വിറ്റതെന്നാണ് കുട്ടിയുടെ പിതാവായ മിഥുന്‍ പൊലീസിനോട് പറഞ്ഞത്. എത്ര തുകയ്ക്കാണ് കുട്ടിയെ വിറ്റതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുഞ്ഞിനെ വിറ്റതുമായി ബന്ധപ്പെട്ട് കോഴിക്കോട് മാറാട് സ്വദേശിയായ പിതാവ് മിഥുനെ പന്നിയങ്കര പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്.

Newborn Baby

സാമ്പത്തികമായി മോശം അവസ്ഥയില്‍ കഴിയുന്ന മിഥുനും ഭാര്യയ്ക്കും ഇത് കൂടാതെ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. ഇവരുടെ നവജാത ശിശു വീട്ടിലാണ് ജനിച്ചതും. ആശുപത്രിയുമായി ബന്ധപ്പെട്ട് രേഖകളൊന്നും ഇല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ചൈല്‍ഡ് വെല്‍ഫെയര്‍ ആക്റ്റ് പ്രകാരവും മിഥുനെതിരെ ജാമ്യം ലഭിക്കാത്ത കേസ് ചുമത്തിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ല.

English summary
Father arrested for selling newborn baby at kozhikode
Please Wait while comments are loading...