ദിലീപിനിട്ട് പണിയല്ലേ...മറുപണി ഉറപ്പ്..!! ഡി സിനിമാസ് പൂട്ടിച്ചവരെ വെള്ളം കുടിപ്പിക്കും !!
ചാലക്കുടി: നടിയെ ആക്രമിച്ച കേസ് പോരാഞ്ഞാട്ടാണ് ദിലീപിനെതിരെ നാലുപാട് നിന്നും ആരോപണങ്ങളും പരാതികളും ഉയര്‍ന്നുവന്നതും. ബിനാമി ഇടപാടുകളും ഭൂമി കയ്യേറ്റവും അങ്ങെനെ പലതും. ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്നും നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്നും ആരോപിക്കപ്പെട്ടു. ഒടുവില്‍ ഡിസിനിമാസ് പൂട്ടിക്കുകയും ചെയ്തു. എന്നാല്‍ പിന്നില്‍ കളിച്ചവരെ ഒന്നും വെറുതേ വിടാന്‍ പോകുന്നില്ല.

ഡി സിനിമാസ് പൂട്ടിച്ചു
ദിലീപിന്റെ സ്വപ്‌നപദ്ധതി ആണ് ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ സമുച്ചയമായ ഡി സിനിമാസ്. നഗരസഭയുടെ തീരുമാന പ്രകാരമാണ് ഡി സിനിമാസ് കഴിഞ്ഞ ദിവസം പൂട്ടിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയരുകയാണ്.

ഫിയോക് നിയമ നടപടിക്ക്
തിയറ്റര്‍ അനുമതി ഉണ്ടായിട്ടും പൂട്ടിച്ചതിനെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ദിലീപ് രൂപീകരിച്ച സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആന്റണി പെരുമ്പാവൂരാണ്.

പകപോക്കല്‍
ഡി സിനിമാസ് പൂട്ടിച്ചതിനെതിരെ നേരത്തെ ജീവനക്കാര്‍ രംഗത്ത് വന്നിരുന്നു. നഗരസഭയുടെ അനുമതി ഇല്ലാതെ വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഡി സിനിമാസ് പൂട്ടിച്ചിരിക്കുന്നത്. ഇത് ദിലീപിനെതിരെ ഉള്ള പകപോക്കല്‍ മാത്രമാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

ജീവനക്കാർ പ്രതിഷേധത്തിൽ
ചാലക്കുടിയില്‍ തന്നെ ടോയ്‌ലറ്റ് സൗകര്യം പോലുമില്ലാത്ത തീയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയ്‌ക്കെതിരെയൊന്നും ഇല്ലാത്ത നടപടിയാണ് ദിലീപിന്റെ തീയറ്ററിനെതിരെ ഉണ്ടായിരിക്കുന്നതെന്ന് ജീവനക്കാര്‍ രോഷം കൊള്ളുന്നു. ഈ വീഡിയോ ദിലീപ് ഓണ്‍ലൈന്‍ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

എല്ലാ ലൈസൻസുമുണ്ടെന്ന്
ഡി സിനിമാസിന് തിയറ്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാവിധ ലൈസന്‍സുകളും ഉണ്ടെന്ന് തിയറ്റര്‍ ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആവശ്യമുള്ള എല്ലാ ലൈസന്‍സുകളും പുതുക്കിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നികുതി അടക്കുന്നതിലും ഡി സിനിമാസ് വീഴ്ച വരുത്തിയിട്ടില്ല. രണ്ടരക്കോടിയോളം രൂപ ചാലക്കുടി നഗരസഭയിലേക്ക് നികുതി അടച്ചിട്ടുണ്ട്.

ആരാണ് പിന്നിലുള്ള ശക്തി
ഇത്തരം തീരുമാനങ്ങളെടുക്കാന്‍ ആരാണ് അധികൃതര്‍ക്ക് പിന്നിലുള്ള ശക്തിയെന്നും ജീവനക്കാര്‍ ചോദിക്കുന്നു. തീയറ്റര്‍ പൂട്ടിക്കുന്നതിന് തലേദിവസം മുന്‍സിപ്പലിറ്റി അധികൃതര്‍ വന്ന് ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. പൊടുന്നനെ അത് മാറി.കഴിഞ്ഞ ദിവസം തീയറ്റര്‍ പൂട്ടാന്‍ നോട്ടീസ് നല്‍കിയാല്‍ കോടതിയില്‍ നിന്നും സ്‌റേറ ഓര്‍ഡര്‍ വാങ്ങുമെന്ന് അവര്‍ക്ക് അറിയാവുന്നതിനാലാണ് പൊടുന്നനെ വന്ന് അടപ്പിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.

അജണ്ട നടപ്പാക്കല്‍
ഡി സിനിമാസ് പൂട്ടിച്ചത് ദിലീപിനെതിരെയുള്ള വ്യക്തമായ അജണ്ട നടപ്പാക്കല്‍ ആണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ എങ്ങനെ വന്നുവെന്നും ഇവര്‍ ചോദിക്കുന്നു.കേരളത്തിലെ ഭൂരിപക്ഷം തീയറ്ററുകളിലും ഉയര്‍ന്ന വാള്‍ട്ടിലുള്ള മോട്ടോറുകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഡി സിനിമാസ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അവിടെയൊന്നും ഇല്ലാത്ത പ്രശ്‌നം ഇവിടെ മാത്രം എന്താണ് എന്ന് ഇവര്‍ ചോദിക്കുന്നതില്‍ കഴമ്പില്ലാതില്ല.

നിരവധി ആരോപണങ്ങള്‍
ദിലീപിന്റെ ശത്രുക്കള്‍ എല്ലാം വളരെ പ്ലാനിങ്ങോടെ നടപ്പാക്കുന്നുവെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ഡി സിനിമാസിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടും കെട്ടിട നിര്‍മ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ടുമായിരുന്നു അവ. എന്നാല്‍ ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതല്ലെന്ന് അല്ലെന്ന് സര്‍വ്വേ വിഭാഗം കണ്ടെത്തി.












Click it and Unblock the Notifications