ഒമ്പത് മാസം പ്രായമായ കുഞ്ഞ് മരിച്ചു!! കാരണം പകർച്ചപ്പനി തന്നെ!! ഭീതിയോടെ കേരളം!!

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. പകർച്ചപ്പനി ബാധിച്ച് ഒമ്പത് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂരിലാണ് സംഭവം. പാറപ്പുറം സ്വദേശി താഹിർ മൗലവിയുടെ മകനാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ഓങ്ങല്ലൂരിൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

പകർച്ചപ്പനി പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടെയാണ് മരണം തുടരുന്നത്. പനി മരണത്തിന് ശമനമില്ലാത്തത് ജനങ്ങളിലും ആശങ്ക പരത്തിയിരിക്കുകയാണ്. സർക്കാരിന്റെ കണക്കനുസരിച്ച് 218 പേരാണ് ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത്. ജൂണിൽ മാത്രം 32 പേർ മരിച്ചതായാണ് വിവരം.

baby

എച്ച് വൺ എൻ വൺ ബാധിച്ചാണ് ഏറ്റവുമധികം പേർ മരിച്ചത്. 55 പേരാണ് എച്ച് വൺ എൻ വൺ ബാധിച്ച് മരിച്ചത്. 13 പേർ ഡെങ്കിപ്പനി ബാധിച്ചും 9 പേർ എലിപ്പനി ബാധിച്ചും മരിച്ചു. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 25000ലധികം പേർ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. സർക്കാർ ആശുപത്രിയിൽ മാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്.

പകർച്ചപ്പനി പ്രതിരോധിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സർവ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. 27,28, 29 തീയതികളിൽ സംസ്ഥാനത്താകെ സംയുക്ത ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പനിബാധിത പ്രദേശങ്ങളെ മൂന്നായി തിരിച്ചാണ് പ്രതരോധ പ്രവർത്തനങ്ങൾ നടത്താനൊരുങ്ങുന്നത്.

English summary
fever death in kerala nine month child died
Please Wait while comments are loading...