• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ ബ്ലാങ്ക് ചെക്കുകൾ ഇപ്പോഴും എന്റെ കൈവശമുണ്ട്! ആഷിഖ് അബുവിനെക്കുറിച്ച് നിർമ്മാതാവ് ജോളി ജോസഫ്!

കൊച്ചി: കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദം ആഷിഖ് അബുവും ബിജിപാലും അടക്കമുളളവരെ വന്‍ വിവാദത്തിലേക്ക് തളളിവിട്ടിരിക്കുകയാണ്. ദുരിതാശ്വാസ നിധിക്കെന്ന് പറഞ്ഞ് നടത്തിയ പരിപാടിയില്‍ സാമ്പത്തിക ക്രമക്കേട് നടന്നു എന്നാണ് ആരോപണം.

സംഘപരിവാര്‍ വിരുദ്ധ നിലപാടെടുക്കുന്ന ചേരിയുടെ ഭാഗമായ ആഷിഖ് അടക്കമുളളവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണം നടക്കുന്നുണ്ട്. ആഷിഖ് ഉള്‍പ്പെടെയുളള കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പണം തട്ടിപ്പ് നടത്തി എന്നാണ് ആരോപിക്കപ്പെടുന്നത്. അതിനിടെ ആഷിഖ് അബുവിന് സിനിമാ രംഗത്ത് നിന്നടക്കം പരസ്യ പിന്തുണയേറുകയാണ്.

ആഷിഖിനും റിമയ്ക്കുമെതിരെ

ആഷിഖിനും റിമയ്ക്കുമെതിരെ

ആരോപണ വിധേയമായ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ തലപ്പത്ത് ബിജിപാലും ഷഹബാസ് അമനും സയനോരയും അടക്കമുളളവരുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടക്കുന്നത് ആഷിഖ് അബുവിനേയും റിമ കല്ലിങ്കലിനേയും കേന്ദ്രീകരിച്ചാണ്. രാഷ്ട്രീയപരമായ എതിര്‍പ്പാണ് ആക്രമണം ഇവരില്‍ കേന്ദ്രീകരിക്കാനുളള കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

പോക്കറ്റിൽ കയ്യിട്ട് വാരുന്ന ആളല്ല

പോക്കറ്റിൽ കയ്യിട്ട് വാരുന്ന ആളല്ല

അതിനിടെ സിനിമാ രംഗത്ത് നിന്ന് ആഷിഖ് അബുവിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി മുന്നോട്ട് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' ഗ്യാങ്സ്റ്റർ എന്ന ഒരു സിനിമയിലാണ് ഞാൻ ആഷിക്കിന്റെ കൂടെ വർക്ക് ചെയ്തത്. ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല. മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്ത ഏല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ഏതെങ്കിലും വൈറസ്

ഏതെങ്കിലും വൈറസ്

പക്ഷെ ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു.. ആരോപണങ്ങൾ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാൻ അവർ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാൻ വിശ്വസിക്കുന്നു...പിന്നെ ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ ...ചുമ്മാ'' എന്നാണ് പോസ്റ്റ്.

പിന്തുണച്ച് നിർമ്മാതാവ്

പിന്തുണച്ച് നിർമ്മാതാവ്

നിർമ്മാതാവ് ജോളി ജോസഫും ആഷിഖ് അബുവിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 'ആഷിക്ക് അബു പണത്തിന്റെ കാര്യത്തിൽ ഒരു കൃത്യതയും വെച്ച് പുലർത്താറില്ല!' കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉള്ളപ്പോൾ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഇവർക്കൊന്നും പണം കൈകാര്യം ചെയ്തു പരിചയമില്ല . മറ്റുള്ളവരെ ആശ്രയിച്ചേ അവർക്കിന്നും പണം കൈകാര്യം ചെയ്യാനാകൂ.

അഡ്വാൻസ് തിരിച്ച് തന്നു

അഡ്വാൻസ് തിരിച്ച് തന്നു

ജോൺ പോൾ സാറിന്റെ കാർമികത്വത്തിൽ ഞാൻ നിർമിച്ച്, ആഷിക് അബുവിന്റെ സംവിധാനത്തിൽ പ്രിത്വിരാജ് നായകനായ '' വലതു വശത്തെ കള്ളൻ '' എന്ന സിനിമ സാറ്റലൈറ്റ് കച്ചവടമാക്കിയിട്ടും , സെൻട്രൽ പിക്ചർസ് വിതരണത്തിനെടുത്തിട്ടും പല പല കാരണങ്ങളാൽ ചിത്രീകരണം മാത്രം നടന്നില്ല! ഞാൻ ആവശ്യപ്പെട്ടതനുസരിച്ച്, അഡ്വാൻസ് കൊടുത്ത വകയിൽ ആ പ്രോജെക്ടിലെ രണ്ടാളുകൾ കൃത്യമായി തിരിച്ചു തന്നു, ആഷിക്കും ,രാജുവും, അവരുടെ അക്കൗണ്ടൻമാർ വഴി!

കീശയുടെ വലിപ്പമളക്കാത്ത കലാകാരൻ

കീശയുടെ വലിപ്പമളക്കാത്ത കലാകാരൻ

ഞാൻ നിർമിച്ചു സംവിധാനം ചെയ്ത ''സ്‌പീച് ലെസ്സ്'' എന്ന ഹ്രസ്വ ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലായിരുന്നു. അന്തരിച്ച നിർമാതാവ് ഷഫീർ സേട്ട് വഴി പരിചയപ്പെട്ട ബിജിപാൽ എനിക്കിന്നും കീശയുടെ വലിപ്പമളക്കാത്ത കലാകാരനാണ് ... പാവം ഷഹബാസ് അമനും പണവും രണ്ടു ദ്രുവങ്ങളാണെന്ന് ആർക്കാണറിയാത്തത്?

ബ്ലാങ്ക് ചെക്കുകൾ തിരികെ വാങ്ങിയില്ല

ബ്ലാങ്ക് ചെക്കുകൾ തിരികെ വാങ്ങിയില്ല

ആഷിക്കിന്റെ അന്തരിച്ച പിതാവ് ആശുപത്രിയിൽ ആയിരുന്നപ്പോൾ വളരെ പെട്ടെന്ന് എടുക്കാൻ കുറച്ചധികം പണം വേണമായിരുന്നു.. വേറെ ഒരു സുഹൃത്തു മുഖേനെ ഏർപ്പാടു ചെയ്ത പണം ഉടനെ തിരികെ നൽകിയിട്ടും, ഈട് നൽകിയ ബ്ലാങ്ക് ചെക്കുകൾ ആഷിക് തിരികെ വാങ്ങിയിട്ടില്ല, തിരികെ വാങ്ങിച്ചോളാമെന്ന് പലപ്പോഴും എനിക്കുറപ്പു നൽകിയ ബ്ലാങ്ക് ചെക്കുകൾ ഇപ്പോഴും എന്റെ കൈവശമുണ്ട്!

അവർക്കതറിയില്ല എന്നതാണ് സത്യം

അവർക്കതറിയില്ല എന്നതാണ് സത്യം

സമൂഹനന്മക്കു രാഷ്ട്രീയക്കാരെയും കലാകാരന്മാരെയും കലാകാരികളെയും ആവശ്യമാണ്. പോരായ്മകളുണ്ടെങ്കിൽ വിമർശനങ്ങളാവാം, പക്ഷെ രാഷ്ട്രീയ നിലപാട് മൂലം , വേദനിപ്പിക്കുന്ന വ്യക്തിപരമായ അപമാനം ഒഴിവാക്കേണ്ടതാണ് . കാരണം , ആഷിക്ക് അബു മാത്രമല്ല ഷഹബാസ് അമനും ബിജിപാലും അങ്ങിനെയുള്ള പല കലാകാരന്മാരും പണത്തിന്റെ കാര്യത്തിൽ ഒരു കൃത്യതയും വെച്ച് പുലർത്താറില്ല, അവർക്കതറിയില്ല എന്നതാണ് സത്യം'' .

English summary
Film producer Jolly Joseph supports Aashiq Abu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more