Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയ്ക്കെതിരെ 500 കോടിയുടെ അഴിമതി ആരോപണം

Vellapally

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അഴമിത് ആരോപണവുമായി തിരുവനന്തപുരം യൂണിയന്‍. 508 കോടിയുടെ അഴിമതി ആരോപണമാണ് വെള്ളാപ്പള്‌ലി നേടശനെതിരെ ഉന്നയിച്ചിരിയ്ക്കുന്നത്. തിരുവനന്തപുരം യൂണിയന്‍ സെക്രട്ടറി കിളിമാനൂര്‍ ചന്ദ്രബാബുവാണ് ആരോപണവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.

അധ്യാപക നിയമനങ്ങളിലൂടെയും ഇപ്പോള്‍ അനുവദിച്ച പഌസ്ടു ബാച്ചുകളിലെ നിയമനങ്ങള്‍ വഴിയും കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞവര്‍ഷം 904 അധ്യാപക നിയമനങ്ങളാണ് നടത്തിയത്. വെള്ളാപ്പള്ളിയ്‌ക്കെതിരെ സിബിഐ അന്വേഷണം വേണമെന്നും കിളിമാനൂര്‍ ചന്ദ്രബാബു പറയുന്നു.

15 വര്‍ഷം എസ്എന്‍ ട്രസ്റ്റിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു ചന്ദ്രബാബു. ട്രസ്റ്റില്‍ വെള്ളാപ്പള്ളിയ്ക്ക് കീഴില്‍ രണ്ടാമനായിരുന്നു ചന്ദ്രബാബു. അതിാനല്‍ തന്നെ ട്രസ്റ്റിന്റെ ദൈനംദിന കാര്യങ്ങളെക്കുറിച്ചും ഭാരവാഹികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട് ചന്ദ്രബാബുവിന്. മുമ്പ് ഗോകുലം ഗോപാലനും വെള്ളാപ്പള്ളിയ്‌ക്കെതിരെ നീക്കം നടത്തിയെങ്കിലും കാര്യമായ വിജയം ഉണ്ടായില്ല. എന്നാല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള ചന്ദ്രബാബുവിനെ എഴുതി തള്ളാന്‍ നേതൃത്വത്തിനാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+