ദിലീപിനൊപ്പം ഉപ്പ് തിന്നവരെല്ലാം വെളളം കുടിക്കും..! എല്ലാത്തിന്റേയും കേന്ദ്രം ദുബായ്..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലൊരു വന്‍താരം അറസ്റ്റിലായതോടെ ഇത്രയും കാലം ഒളിപ്പിച്ച് വെച്ച അനേകം സാമ്പത്തിക ക്രമക്കേടുകള്‍ കൂടിയാണ് മറനീക്കി പുറത്ത് വരുന്നത്. ദിലീപിന്റെ മാത്രമല്ല മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളുടേയും അനധികൃത സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. താരസംഘടനയായ അമ്മ നടത്തിയ ക്രമക്കേടിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വന്‍ഹവാല ഇടപാടാണ് മലയാള സിനിമയെ ചുറ്റിപ്പറ്റിയുള്ളതെന്നും പ്രമുഖ താരങ്ങള്‍ക്കടക്കം വിദേശ നിക്ഷേപം ഉണ്ടെന്നുമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ച് കഴിഞ്ഞു.

അഴിയെണ്ണുന്ന ദിലീപിന് വേണ്ടി കാവ്യ വന്നില്ല...! കാത്തിരിപ്പ് പാതിരാത്രി വരെ..! ഒടുവില്‍...

ഹവാല പണം ഇടപാട്

ഹവാല പണം ഇടപാട്

വിദേശത്തെ സ്റ്റേജ് ഷോകളും സിനിമകളുടെ ഓവര്‍സീസ് അവകാശവും അടക്കം പലതരത്തില്‍ ഹവാല പണം ഇടപാട് മലയാള സിനിമയില്‍ നടക്കുന്നുണ്ട് എന്നത് സംബന്ധിച്ച സൂചനകളാണ് പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച് അന്വേഷണവും നടക്കുന്നു.

ദുബായ് കേന്ദ്രം

ദുബായ് കേന്ദ്രം

ദുബായ് കേന്ദ്രീകരിച്ചാണ് ഇത്തരം നിക്ഷേപങ്ങളും ഇടപാടുകളും എന്നാണ് അന്വേഷണ സംഘം മനസ്സിലാക്കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളും ഉണ്ടെങ്കിലും കുറച്ച് കാലമായി ദുബായ് ആണേ്രത പ്രധാന കേന്ദ്രം.

വന്‍തോതില്‍ നിക്ഷേപം

വന്‍തോതില്‍ നിക്ഷേപം

പ്രമുഖ താരങ്ങള്‍ അടക്കമുള്ളവര്‍ ദുബായിലെ കെട്ടിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതായാണ് വിവരം. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുകയാണ്.

സ്രോതസ്സ് കണ്ടെത്തണം

സ്രോതസ്സ് കണ്ടെത്തണം

താരങ്ങളുടെ ഇത്തരം വിദേശ നിക്ഷേപങ്ങളുടെ സ്രോതസ്സ് കണ്ടെത്തുക എന്നതാണ് ഈ അന്വേഷണങ്ങളുടെ പ്രധാന ഉദ്ദേശ്യം തന്നെ. യുഎഇ അധികൃതരോട് ഈ അന്വേഷണത്തിന് സഹായം തേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവരം ശേഖരിക്കുന്നു

വിവരം ശേഖരിക്കുന്നു

സംശയ മുനയിലുള്ള താരങ്ങളുടെ നാട്ടിലുള്ള നിക്ഷേപങ്ങള്‍ സംബന്ധിച്ച് വിവിധ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ച് കഴിഞ്ഞു. ഇനി വിദേശത്ത് നിന്നും ലഭിക്കുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ ഉണ്ടാവുക.

വിദേശ ഷോകൾ

വിദേശ ഷോകൾ

വിദേശത്ത് സിനിമാതാരങ്ങളെ പങ്കെടുപ്പിച്ച് നടക്കുന്ന അവാര്‍ഡ് നിശകളും സ്‌റേറജ് ഷോകളുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ നടക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ദിലീപിന്റെ വിദേശ ഷോകളുടെ വിവരങ്ങള്‍ അന്വേഷണ സംഘംശേഖരിച്ചിരുന്നു.

അനധികൃത നിക്ഷേപം

അനധികൃത നിക്ഷേപം

താരങ്ങള്‍ക്ക് സിനിമയില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം വെച്ച് നോക്കിയാല്‍ എത്രയോ അധികമാണ് അവരുടെ ആസ്തി എന്നതാണ് പലരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. ദുബായ് അടക്കം പലയിടത്തും അനധികൃത നിക്ഷേപം നടന്നതായാണ് സംശയിക്കപ്പെടുന്നത്.

English summary
Financial deals of Malayalam actors in Dubai is under lens
Please Wait while comments are loading...