കോഴിക്കോട് കൊപ്ര ഗോഡൗണിന് തീപ്പിടിത്തം; തീപ്പിടിത്തതിന്റെ കാരണം വ്യക്തമല്ല

  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: വലിയങ്ങാടിയിലെ കൊപ്ര ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. വടകര സ്വദേശി ഹബീബിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപ്പിടുത്തം ഉണ്ടായത്. ബുധനാഴ്ച രാത്രി പന്ത്രണ്ചടരയോടെയാണ് സംഭവം. രാത്രിയായതിനാല്‍ ആളപായമില്ല.

ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കൊപ്രയില്‍ വലിയൊരളവ് വരെ പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ടുനില ഉയരത്തിലുള്ള മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയില്‍ വിവരം അറിയിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് കരുതുന്നത്.

Fire

രണ്ടുനില ഉയരത്തിലുള്ള മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയില്‍ വിവരം അറിയിക്കുകയായിരുന്നു. ബീച്ച്, വെള്ളിമാട്കുന്ന്, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്ന് ഏഴുയൂണിറ്റ് അഗ്‌നിശമനസേനാ വിഭാഗമെത്തി. വെളിച്ചമില്ലാത്തതും ശക്തമായ പുകയും തീ നിയന്ത്രിക്കാനുള്ള ശ്രമത്തിന് തടസ്സമായി.

English summary
Fire in Godown in Kozhikod
Please Wait while comments are loading...