കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മഴ തുടരുന്നു: 11 ജില്ലകളില്‍ കേന്ദ്ര ജലക്കമ്മീഷന്‍ മുന്നറിയിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍. സംസ്ഥാനത്തെ 11 ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്,ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പില്‍ പറയുന്നു. കനത്ത മഴയില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഏഴ് ജില്ലകളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്.

കനത്ത മഴ തുടരുന്നു; പലയിടത്തും ഉരുള്‍പൊട്ടല്‍, ഇന്ന് മാത്രം മരണപ്പെട്ടത് 8 പേര്‍കനത്ത മഴ തുടരുന്നു; പലയിടത്തും ഉരുള്‍പൊട്ടല്‍, ഇന്ന് മാത്രം മരണപ്പെട്ടത് 8 പേര്‍

അതേസമയം വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ഞായറാഴ്ചയോടെ മഴ കുറയാനുള്ള സാധ്യതയുമുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് പ്രളയക്കെടുതി രൂക്ഷമായിട്ടുള്ളത്. ഈ ജില്ലകളിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണുള്ളത്.

08-156531983

വെള്ളിയാഴ്ച പുലര്‍ച്ചെ വെള്ളിയാഴ്ച പുലര്‍ച്ചെ വടകര വിലങ്ങാട് ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്. വയനാട് ജില്ലയിലെ മേപ്പാടി പുത്തുവലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. നാല്‍പ്പതിലധികം പേര്‍ മണ്ണിനടിയില്‍പ്പെട്ടെന്നാണ് സംശയിക്കുന്നത്.

English summary
Flood warning in 11 distructs of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X