വിചാരണത്തടവുകാർക്ക് ഭക്ഷണം വീട്ടിൽ നിന്ന്.. മാറ്റത്തിന് ജയിൽ വകുപ്പ്.. ലക്ഷ്യം ചെലവ് ചുരുക്കൽ

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ: വിചാരണത്തടവുകാര്‍ക്ക് വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കാനുള്ള സൗകര്യമൊരുക്കാന്‍ ജയില്‍ വകുപ്പ് ആലോചിക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. വീട്ടില്‍ നിന്നും ഭക്ഷണം എത്തിക്കാന്‍ കഴിയാത്തവര്‍ക്ക് മാത്രമായി ജയില്‍ ഭക്ഷണം ഏര്‍പ്പെടുത്താനാണ് നീക്കം. വിചാരണത്തടവുകാരുടെ ഭക്ഷണത്തിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. അതിനാല്‍ തന്നെ ചെലവ് ചുരുക്കലിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജയില്‍ ഡിജിപിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഭക്ഷണം വീട്ടില്‍ നിന്നുമെത്തിക്കുന്ന കാര്യം ആലോചിക്കുന്നത്. ജയില്‍ ഡിജിപി ഉന്നത ജയില്‍ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.

ഹാദിയയ്ക്ക് മാനസികരോഗത്തിന് ചികിത്സ വേണം.. സിറിയയിൽ പോകണമെന്ന് വെളിപ്പെടുത്തി.. ഞെട്ടിച്ച് അശോകൻ!

jail

ദിലീപ് കേസിൽ ഒളിയമ്പ്.. കേസിൽ ദുരൂഹതയെന്ന് പ്രമുഖ നടൻ, സ്ത്രീകളെ ശത്രുക്കളാക്കിയാൽ പ്രത്യാഘാതം വലുത്

ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഈ നിര്‍ദേശത്തോട് യോജിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. കാരണം പുറത്ത് നിന്നും ഒരു വിഭാഗം മാത്രം ഭക്ഷണമെത്തിച്ച് കഴിക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നു. നിലവില്‍ സംസ്ഥാനത്തെ 52 ജയിലുകളിലായി 8000- ലേറെ തടവുകാരുണ്ട്. ഇവരില്‍ 4000 പേരും വിചാരണത്തടവുകാരാണ്. നിലവില്‍ എ ക്ലാസ്, ബി ക്ലാസ് തടവുകാര്‍ക്ക് പ്രത്യേക ഭക്ഷണവും കട്ടിലും ഫാനും അനുവദിക്കാറുണ്ട്. പക്ഷേ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരാന്‍ അനുവാദമില്ല. പുതിയ നീക്കം സംബന്ധിച്ച് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

English summary
Food from home for prisoners under trail, New move by Jail Department

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്