Get Updates
Get notified of breaking news, exclusive insights, and must-see stories!

കളക്ടര്‍ക്കെന്താ ഡിസിസി ഓഫീസില്‍ കാര്യം?

കൊല്ലം: 'പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം ...?' അഴകിയ രാവണന്‍ എന്ന സിനിമയില്‍ ഇന്നസെന്റിന്റെ പ്രസിദ്ധമായ ഡയലോഗ് ആണ് ഇത്. ഏതാണ്ട് ഇതുപോലൊരു ചോദ്യം കൊല്ലം ജില്ലാ കളക്ടറോട് ചോദിക്കേണ്ടി വരും.

കൊല്ലംത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി(ഡിസിസി) ഓഫീസിലാണ് കളക്ടര്‍ പോയത്. വെറുതേ ഓഫീസ് സന്ദര്‍ശിക്കാന്‍ പോയതല്ല കക്ഷി. പുതിയതായി ചുമതലയേറ്റ കെപിസിസി പ്രസിഡന്റ് വിഎം സുധീരനനെ ഷാള്‍ അണിയിക്കാനാണ് കളക്ടര്‍ ഡിസിസി ഓഫീസെത്തിയത്.

B Mohanan

കൊല്ലം ജില്ലാ കളക്ടറായിരുന്ന ബി മോഹനന്‍ ആണ് വിവാദത്തില്‍ പെട്ടത്. എന്തായാലും അദ്ദേഹം ഇപ്പോള്‍ കൊല്ലം ജില്ലാ കളക്ടറല്ല. കളക്ടര്‍മാരുടെ സ്ഥലം മാറ്റത്തില്‍ പെട്ട ഇദ്ദേഹം ഇപ്പോള്‍ പത്തനം തിട്ടയിലാണ്.

കളക്ടര്‍ ആവേശം മൂത്ത് ഷാള്‍ അണിയിച്ചെങ്കിലും ആദര്‍ശധീരന്‍ തന്റെ ആദര്‍ശത്തില്‍ തന്നെ മുറുകെ പിടിച്ചു. കളക്ടറുടെ നടപടി അനുചിതമാണെന്നാണ് സുധീരന്‍ പിന്നീട് പറഞ്ഞത്. കളക്ടര്‍ ബി മോഹനനെ പുറത്താക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഎന്‍ടിയുസിയുടെ സംസ്ഥാന സമ്മേളനത്തിന്റെ കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു സുധീരന്‍ കൊല്ലത്തെ ഡിസിസി ഓഫീസില്‍ എത്തിയത്. സുധീരനൊപ്പം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലും കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും ഉണ്ടായിരുന്നു. ഷാള്‍ അണിയിച്ച് ഉടനെ പോകാതെ നേതാക്കളുമായി അത്യാവശ്യം കുശലം പറച്ചിലിന് ശേഷമാണ് കളക്ടര്‍ ഡിസിസി ഓഫീസില്‍ നിന്ന് മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+