കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് മുഖ്യന്‍, പോയവര്‍ തിരിച്ച് വരട്ടെന്ന് വെള്ളാപ്പള്ളി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മതം മാറാന്‍ സ്വയം തീരുമാനം എടുക്കുന്നതിനെ തടയാന്‍ കഴിയില്ലെന്നും നിലവില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . മതപരിവര്‍ത്തനത്തെ അനുകൂലിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി .

മതത്തെ ഉപേക്ഷിച്ച് പോയവര്‍ തിരിച്ച് വരുന്നതില്‍ എന്താണ് തെറ്റെന്ന് വെള്ളാപ്പള്‌ലി ചോദിയ്ക്കുന്നു . അറിവില്ലായ്മയും സാമ്പത്തിക പ്രയാസവും കാരണമാണ് പലരും മതപരിവര്‍ത്തനത്തിന് തയ്യാറാകുന്നത് . ഇത്തരക്കാര്‍ തിരിച്ചെത്തുന്നതില്‍ തെറ്റില്ല . മതപരിവര്‍ത്തനം നിയമം മൂലം നിരോധിയ്ക്കാന്‍ ആത്മാര്‍ത്ഥത കാട്ടാത്ത രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനയെ തള്ളുന്നതായും വെള്ളാപ്പള്ളി പറഞ്ഞു .

Oommen Chandy

സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന മതപരിവര്‍ത്തനത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത് . നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ നിലവില്‍ക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത് .

Vellapally Natesan

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതപരിവര്‍ത്തനം നടക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു .ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം .

English summary
Chief Minister said that forced conversions not existing in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X