കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് മറയൂരിൽ ആദിവാസികളുടെ വഴിയടച്ച് വനം വകുപ്പ്: വഴി വെട്ടി തുറന്ന് നാട്ടുകാര്‍

  • By Desk
Google Oneindia Malayalam News

മറയൂര്‍: നാച്ചിവയല്‍- ആനക്കാല്‍പെട്ടി നിവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ച വന്ന നടവഴി അടച്ച് വനംവകൂപ്പ് വേലിസ്ഥാപിച്ചതില്‍ വ്യാപകമായ പ്രതിഷേധം. ചാനല്‍മേട് ആനക്കാല്‍പെട്ടി പ്രദേശത്തെ ദളിത് വിഭാഗത്തിലുള്ളവരൂടെ പൊതുശ്മശാനത്തിലേക്കൂള്ള വഴിയാണ് വനം വകൂപ്പ്് തടസ്സപ്പെടുത്തിയത്. ആനക്കാല്‍പെട്ടി ഭാഗത്തേക്ക് പോയവരാണ് ആദ്യം വേലികെട്ടി അടക്കപ്പെട്ട നിലയില്‍ വഴി ശ്രദ്ധിച്ചത്.പിന്നീട് ഇവര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു.

മറയൂര്‍ ചന്ദന ഡിവിഷനിലെ നാച്ചിവയല്‍ ചന്ദന റിസര്‍വ്വിനോട് ചേര്‍ന്ന് പാമ്പാറിന്റെ തീരത്തുകൂടിയുള്ള നടവഴി വനപാലകര്‍ തടസ്സപ്പെടുത്തിയതറിഞ്ഞ് പൊതു പ്രവര്‍ത്തകര്‍ വനംവകപ്പ് ഉദ്യോഗസ്ഥരോട് വിവരം തിരക്കിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് വരുന്നതിനുപ്പോലും കൂട്ടാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസിന്റെ നേതൃത്വത്തില്‍ കാല്‍നടക്കാര്‍ക്കൂം ഇരൂചക്ര വാഹനയാത്രക്കാരും ചേര്‍ന്ന് സഞ്ചാരത്തിനു തടസ്സമായി സ്ഥാപിച്ച് വേലികല്ലുകള്‍ പിഴുതു മാറ്റി .

road

ആനക്കാല്‍ പെട്ടിക്ക് സമീപം ചാനല്‍മേട് ഭാഗത്ത് ആരെങ്കിലും മരണപ്പെട്ടാല്‍ പാമ്പാറിന്റെ തീരത്തുള്ള നാച്ചിവയല്‍ പൊതുശ്മാശനത്തിലേക്ക് മൃതദേഹം എത്തിക്കൂന്നത് വനമേഖലയിലെ ഈ വഴിയിലൂടെയാണ് . ഈ വഴി പൂര്‍ണ്ണമായും അടച്ചാല്‍ ഒരു കിലോമീറ്ററിലധികം കാല്‍നടയായി സഞ്ചരിച്ചു വേണം ഇത്തരം ചടങ്ങുകള്‍ക്കെത്താന്‍. ഈ വഴി തുറന്ന് നല്‍കേണ്ടതിന്റെ അനിവാര്യത ഏറെയാണെന്ന് പല ആവര്‍ത്തി പ്രദേശവാസികളും നേതാക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരെ ധരിപ്പിക്കുകചെയ്തു.

അതേസമയം വേലിക്കേട്ടി അടച്ച സംഭവുമായി ബന്ധപ്പെട്ട് നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചക്കൊടുവില്‍ നിലവിലെ സാഹചര്യം തുടരാന്‍ തീരുമാനമെടുത്തതോടെ പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തു.

English summary
forest department blocked nachivayal anakal petti road in palakad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X