സംസ്ഥാനത്ത് വീണ്ടും തിമിംഗല ഛർദ്ദി പിടികൂടി, 5 കോടി വില, മൂന്നാറിൽ പിടിയിലായത് 5 പേർ
മൂന്നാര്‍: സംസ്ഥാനത്ത് വീണ്ടും കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി. മൂന്നാറില്‍ വെച്ചാണ് അഞ്ച് കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദി അഥവാ ആംബര്‍ഗ്രിസ് പിടികൂടിയാണ്. തമിഴ്‌നാട് സ്വദേശികള്‍ അടക്കം അഞ്ച് പേരാണ് ആംബര്‍ഗ്രിസുമായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വലയിലായത്.
മൂന്നാര്‍ സ്വദേശിയായ മുരുകന്‍, തമിഴ്‌നാട് പെരികുളം, വത്തലഗുണ്ട് സ്വദേശികളായ നാല് പേര്‍ എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് തിമിംഗല ഛര്‍ദി പിടികൂടുന്നത്. ജൂലൈ ആദ്യം തൃശൂര്‍ ജില്ലയിലെ ചേറ്റുവയില്‍ നിന്നും വിജിലന്‍സും ആംബര്‍ഗ്രിസ് പിടികൂടിയിരുന്നു. 30 കോടി രൂപ വില മതിക്കുന്ന തിമിംഗല ഛര്‍ദിയാണ് അന്ന് പിടികൂടിയത്. ഇത് കേരളത്തിലെ ആദ്യത്തെ സംഭവം ആയിരുന്നു.

എറണാകുളം സ്വദേശി ഹംസ, പാലയൂര്‍ സ്വദേശി ഫൈസല്‍, വാടാനപ്പിള്ളി സ്വദേശി റഫീഖ് എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. 18 കിലോയോളം തൂക്കം വരുന്നതായിരുന്നു ഇവരിൽ നിന്നും പിടികൂടിയ ആംബർഗ്രിസ്. അതിവിദഗ്ധമായിട്ടായിരുന്നു വിജിലൻസ് സംഘം ഇവരെ വലയിലാക്കിയത്. ആംബർഗ്രിസ് വാങ്ങാൻ എത്തിയവർ എന്ന തരത്തിലാണ് വിജിലൻസ് സംഘം ഇടപെട്ടത്. വീഡിയോ കോൾ വഴിയായിരുന്നു ഇടപാടുകൾ. വില അടക്കം പറഞ്ഞ് ഉറപ്പിച്ച് ആംബർഗ്രിസ് കൈമാറാൻ എത്തിയപ്പോഴായിരുന്നു.












Click it and Unblock the Notifications