ചങ്ങാത്ത മുതലാളിത്തത്തിലപ്പുറം പാര്‍ട്ടിക്കെന്ത് കാഴ്ചപ്പാട്; സില്‍വർലൈൻ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം സില്‍വര്‍ ലൈനിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധംആളിപ്പടരുകയാണ്. വിമോചന സമരത്തിലൂടെ സര്‍ക്കാറിനെ പുറത്താക്കുവാനുള്ള ശ്രമമായി ഇതിനെ ചിത്രീകരിക്കുന്ന കോടിയേരി ഇരുട്ടു കൊണ്ട് ഓട്ടയടക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി: കരിപ്പൂരിലെ ഓഫീസ് പൂട്ടി സൗദി എയർ, ഓഫീസ് തിരികെ നല്കി
സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ ആയിരക്കണക്കിന് കോടി അടിച്ചു മാറ്റാമെന്ന് പകല്‍ കിനാവ് കാണുന്നത് പാര്‍ട്ടി സെക്രട്ടറിയും മുഖ്യനും മാത്രമാണെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ കേരളം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. കുറിപ്പ് ഇങ്ങനെ.

രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം സില്‍വര്‍ ലൈനിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധംആളിപ്പടരുകയാണ്. വിമോചന സമരത്തിലൂടെ സര്‍ക്കാറിനെ പുറത്താക്കുവാനുള്ള ശ്രമമായി ഇതിനെ ചിത്രീകരിക്കുന്ന കോടിയേരി ഇരുട്ടു കൊണ്ട് ഓട്ടയടക്കുകയാണ് കാസര്‍ഗോഡ് നിന്ന് 4 മണിക്കൂര്‍ കൊണ്ട് 530 കി.മീറ്റര്‍ ദൂരം താണ്ടി ഉപരിവര്‍ഗ്ഗത്തിലെ ഒരു ചെറിയ വിഭാഗം യാത്രക്കാരെ തിരുവനന്തപുരത്തെത്തിക്കുകയാണ് ലക്ഷ്യമത്രെ.

അതിനര്‍ത്ഥം സ്റ്റാന്റേര്‍ഡ് ഗേജ് പാതയിലൂടെ സില്‍വര്‍ ലൈന്‍ ട്രെയിനുകള്‍ മണിക്കൂറില്‍ 132.5 കി.മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമെന്നാണ്. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ റെയില്‍വെ , ബ്രോഡ് ഗേജിലൂടെ 160 കി.മീറ്റര്‍ വേഗതയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ്സ്, ഗതിമാന്‍ എക്‌സ് പ്രസ്സ് വണ്ടികള്‍ ഓടിക്കുമ്പോഴാണ് കേരളത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം.

3/4 കോടി ജനങ്ങള്‍ താമസിക്കുന്ന ഏറ്റവും ജന സാന്ദ്രതയുള്ള കൊച്ചു സംസ്ഥാനമാണ് കേരളം. ഒരു ഇടനാഴി പോലെ വീണ്ടും കേരളത്തെ കീറിമുറിച്ച് , എന്തിനീ ഭ്രാന്ത് ? തീരദേശ പാത , ആറു വരി നാഷണല്‍ ഹൈവെ , സില്‍വര്‍ ലൈന്‍, നിലവിലുള്ള റെയില്‍പാത, ജലപാത , മലയോര പാത.. ജന നിബിഢവും പരിസ്ഥിതി ലോലവുമായ കേരളത്തെ പൂര്‍ണ്ണമായി തകര്‍ക്കും ഈ സില്‍വര്‍ ലൈന്‍ പദ്ധതി.

പശ്ചിമഘട്ടവും അറബിക്കടലും തമ്മില്‍ ശരാശരി 50 കി.മീറ്റര്‍ ദൂരം. 41 നദികള്‍ പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിച്ച് അറബിക്കടലില്‍ സംഗമിക്കുന്നു . എവിടെ Room for Rever ? നദികളുടെ ഒഴുക്ക് തടയപ്പെടുമെന്ന് ശാസ്ത്ര ലോകം ഒറ്റക്കെട്ടായി പറയുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയും , മുഖ്യമന്ത്രിയും വൈതാളിക സംഘവും അവരെ പരിഹസിക്കുന്നു. കുടിയിറക്കപ്പെടുന്ന ലക്ഷങ്ങള്‍, 2 ലക്ഷം കോടിയിലേറെ വരുന്ന സാമ്പത്തിക ബാധ്യത... നശിപ്പിക്കപ്പെടുന്ന തണ്ണീര്‍തടങ്ങള്‍, കണ്ടല്‍ കാടുകള്‍ , നെല്‍പ്പാടങ്ങള്‍, ഇടിച്ചു നിരത്തപ്പെടുന്ന കുന്നുകള്‍ , തുരങ്കങ്ങള്‍ .. പശ്ചിമ ഘട്ട മലനിരകള്‍ നാമാവശേഷമാകാന്‍ പോകുന്നു .വീണ്ടും 25 ലക്ഷം ടോറസ് കരിങ്കല്ലും 20 ലക്ഷം ടോറസ് മണ്ണും എവിടെ നിന്ന് കിട്ടും ?

തലതിരിഞ്ഞ ഈ വികസനം ആത്മാഭിമാനമുള്ളവര്‍ക്ക് ഒരിക്കലും അനുകൂലിക്കാന്‍ കഴിയില്ല. ഈ പദ്ധതി അനുവദിക്കില്ല, കേരളം. കോണ്‍ഗ്രസ്സും ആര്‍.എസ്സ്.എസ്സും, ബി.ജെ.പി.യും ജമാ-അത്തെ ഇസ്ലാമിയുമെല്ലാം കൈകോര്‍ക്കുന്നുവെന്ന പാര്‍ട്ടി സെക്രട്ടറിയുടെ അസംബന്ധ ജടിലമായ പ്രസ്താവന ജനം ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു .ആര്‍.എസ്സ്. എസ്സും കോടിയേരിയുടെ പാര്‍ട്ടിയും സ്വാതന്ത്ര്യ സമര കാലത്ത് തുടങ്ങിയ ബന്ധം ആര്‍ക്കാണ് അറിയാത്തത് . ബി.ജെ.പി യുമായുള്ള സി.പി.എം. അന്തര്‍ദ്ധാര ഇപ്പോഴും തുടരുകയല്ലെ ?

ജമാ-അത്തെ ഇസ്ലാമിയും എസ്. ഡി.പി.ഐ. യും, സി.പി.എം.ന്റെ ബി. ടീം തന്നെ . പാര്‍ട്ടി സെക്രട്ടറി മലര്‍ന്ന് കിടന്ന് മേലോട്ട് തുപ്പരുത്. ഉച്ചയുറക്കത്തില്‍, ആയിരക്കണക്കിന് കോടി അടിച്ചു മാറ്റാമെന്ന് പകല്‍ കിനാവ് കാണുന്നത് പാര്‍ട്ടി സെക്രട്ടറിയും മുഖ്യനും മാത്രം. അല്ലെങ്കിലും ചങ്ങാത്ത മുതലാളിത്തത്തിലപ്പുറം പാര്‍ട്ടി്ക്ക് എന്ത് കാഴ്ചപ്പാട് ? സില്‍വര്‍ ലൈന്‍ നടപ്പില്ല . കേരളം അനുവദിക്കില്ല .