കാലുമാറ്റം കേരളത്തിലും; മുന്‍ കെപിസിസി സെക്രട്ടറി ബിജെപിയിലേക്ക്

  • Posted By:
Subscribe to Oneindia Malayalam
KPCC സെക്രട്ടറിയും BJPയിലേക്ക്, കാലുമാറ്റം കേരളത്തിലും | Oneindia Malayalam

തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറിയും പ്രവാസി വ്യവസായിയുമായിരുന്ന വിജയന്‍ തോമസ് ബിജെപി പാളയത്തിലേക്ക്. നരേന്ദ്രമോദിയെ പുകഴ്ത്തി പ്രസംഗിച്ചതിന് പിന്നാലെ വിജയന്‍ തോമസിനെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ അറിയിച്ചിരുന്നു. ഇതോടെയാണ് വിജയന്‍ തോമസിന്റെ കാലുമാറ്റത്തിന് വഴി തുറക്കുന്നത്.

ബിജെപിയിലേക്ക് പോകുന്നതിന് മുന്നോടിയായി വിജയന്‍ തോമസ് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച് കേന്ദ്രവുമായി ഉടന്‍ ചര്‍ച്ച നടത്തും. കുമ്മനം രാജശേഖരന്റെ കേരള യാത്രയുടെ സമാപനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനും ധാരണയായിട്ടുണ്ട്.

bjp

തുടര്‍ച്ചയായി പാര്‍ലിമെന്ററി വാഗ്ദാനം നല്‍കി കോണ്‍ഗ്രസ് വഞ്ചിച്ചതിനെ തുടര്‍ന്നാണ് വിജയന്‍ തോമസ് ബിജെപിയുമായി അടക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ അവസരമൊരുക്കാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാഗ്ദാനത്തില്‍ വിജയന്‍ തോമസ് ജയ്ഹിന്ദില്‍ കോടികള്‍ നിക്ഷേപിച്ചിരുന്നു.

ഇത് നടക്കാതെ വന്നതോടെ പിന്നീട് കോവളം മണ്ഡലത്തിലേക്ക് വിജയന്‍ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് ഉറപ്പു നല്‍കി. എന്നാല്‍ സീറ്റ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം വിന്‍സന്റിന് നല്‍കിയതോടെ ജയന്‍ തോമസ് പാര്‍ട്ടിയുമായി അകന്നു. അടുത്തിടെ നടന്ന സേവാഭാരതിയുടെ പൂര്‍ണശ്രീ ബാലസദനത്തിന്റെ വാര്‍ഷിക യോഗത്തില്‍ മോദിയെ പുകഴ്ത്തുകയും യുപിഎ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത വിജയന്‍ തോമസ് ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു.

English summary
former kpcc secretary vijayan thomas to join bjp
Please Wait while comments are loading...