അമൃതാനന്ദമയി മഠത്തില്‍ കൊലപാതകങ്ങള്‍..ബലാത്സംഗങ്ങള്‍!! മുന്‍ ആര്‍എസ്എസ് നേതാവ് വെളിപ്പെടുത്തുന്നു.!!
അമൃതാനന്ദമയി മഠത്തിനെതിരെ മുന്‍ ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖിന്റെ വെളിപ്പെടുത്തലുകള്‍.
കോഴിക്കോട്: ആള്‍ദൈവങ്ങളായ അമൃതാനന്ദമയിക്കും ബാബാ രാംദേവിനും ശ്രീശ്രീ രവിശങ്കറിനുമെതിരെ ആഞ്ഞടിച്ച് മുന്‍ ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് ടിആര്‍ സോമശേഖരന്‍.
അമൃതാനന്ദമയിയേയും ബാബാരാംദേവിനേയും ശ്രീ ശ്രീ രവിശങ്കറിനേയും പോലുള്ള ആള്‍ദൈവങ്ങള്‍ ആത്മീയ മാഫിയകളാണെന്ന് ടിആര്‍ സോമശേഖരന്‍ ആരോപിച്ചു. കേരളത്തിലെ തന്നെ ഏറ്റവും വലിയ മതമാഫിയയാണ് അമൃതാനന്ദമയി എന്നാണ് സോമശേഖരന്‍ ആരോപിക്കുന്നത്. മീഡിയാ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടിആർ സോമശേഖരൻ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

നിയമവിരുദ്ധമായ നിരവധി പ്രവര്‍ത്തനങ്ങളാണ് അമൃതാനന്ദമയി മഠത്തില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരെ മതമാഫിയ എന്ന് വിളിക്കുന്നതെന്നും സോമശേഖരന്‍ വ്യക്തമാക്കി.

കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉള്‍പ്പെടെ ഉള്ള നിരവധി കുറ്റകൃത്യങ്ങള്‍ അമൃതാനന്ദമയി മഠത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയ ശേഷം കേസുകള്‍ മുക്കുകയാണെന്നും ടിആര്‍ സോമശേഖരന്‍ ആരോപിക്കുന്നു.

അമൃതാനന്ദമയിക്കെതിരായ കേസുകള്‍ ഏതെങ്കിലുമൊരു തരത്തില്‍ ചില ശക്തികള്‍ അട്ടിമറിക്കുന്നു. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ഇവര്‍ അമൃതാനന്ദമയിയെ പിന്തുണയ്ക്കുന്നത്. എന്നാല്‍ ഇത് കൊണ്ട് വോട്ട് കിട്ടാനോ കുറയാനോ പോകുന്നില്ലെന്നും സോമശേഖരന്‍ പറയുന്നു.

അമൃതാനന്ദമയിയുടെ മതമാഫിയയുടേത് ഉള്‍പ്പെടെയുള്ളവയുടെ സ്വത്ത് സംബന്ധിച്ച് കണക്കെടുപ്പ് നടത്തണമെന്നും ടിആര്‍ സോമശേഖരന്‍ ആവശ്യപ്പെട്ടു. ഭൂമി കയ്യേറ്റവും, നികുതി വെട്ടിപ്പും, അനധികൃത കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെ ഉള്ളവയും പരിശോധിക്കണമെന്ന് ടിആര്‍ സോമശേഖരന്‍ ആവശ്യപ്പെട്ടു.

ബാബാരാംദേവ്, ശ്രീശ്രീ രവിശങ്കര്‍ എന്നിവര്‍ക്കെതിരെയും മുന്‍ ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഗോതമ്പുപൊടികളും പലവ്യഞ്ജനങ്ങളും വില്‍ക്കുന്ന രാംദേവിന് അധോലോക സാമ്രാജ്യമുണ്ടെന്നും സോമശേഖരന്‍ ആരോപിച്ചു.

പല ക്ഷേത്രങ്ങളും പള്ളികളും മാഫിയകളാണ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അറകളിലിരിക്കുന്ന രത്നങ്ങളും മാഫിയയുടെ ഭാഗമാണെന്ന് ടിആര്‍ സോമശേഖരന്‍ ആരോപിക്കുന്നു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും ടിആര്‍ സോമശേഖരന്‍ ആവശ്യപ്പെട്ടു. പഴയ കാലമല്ല ഇപ്പോഴെന്നും ശബരിമലയ്ക്ക് ഇല്ലാത്ത വില ഉണ്ടാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ ബിജെപി ദേശീയ രാഷ്ട്രീയത്തിന്റെ വഴിക്കല്ലെന്നും ടിആര്‍ സോമശേഖരന്‍ വിമര്‍ശിച്ചു. ദേശീയ തലത്തിലെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാന ബിജെപി പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ മുന്‍ പത്രാധിപര്‍ കൂടിയാണ് ടിആര്‍ സോമശേഖരന്‍. മീഡിയാ വണ്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ടിആര്‍ സോമശേഖരന്റെ വിമര്‍ശനങ്ങള്‍.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications