Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മ വച്ച ആ മന്ത്രി ആര്? ചോദ്യ ശരങ്ങള്‍ നാലു ഭാഗത്തും!! ഒടുവില്‍ ഉദ്യോഗസ്ഥ തുറന്നു പറഞ്ഞു

ഏതെങ്കിലും ഒരു വ്യക്തിയെ വിവാദത്തിലേക്ക് തള്ളിയിടുക തന്റെ ലക്ഷ്യമല്ല.

തിരുവനന്തപുരം: ഒപ്പിടേണ്ട ഫയലുമായി ചെന്നപ്പോള്‍ മന്ത്രി തന്നെ ഉമ്മ വച്ചു എന്ന മുന്‍ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍ കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. അവര്‍ മന്ത്രിയുടെ പേര് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യവും മറ്റൊന്നല്ല. ഉദ്യോഗസ്ഥയോട് ലൈംഗിക അശ്ലീലം കാണിച്ച ആ മന്ത്രി ഏത്. പലരും വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഉദ്യോഗസ്ഥയോട് തന്നെ ചോദിച്ചു ഇതിനുത്തരം. അവര്‍ കൃത്യമായതും ഇനിയൊരു ചോദ്യം ആവശ്യമില്ലാത്ത വിധത്തിലും മറുപടിയും നല്‍കി...

തുടച്ചാല്‍ തീരുന്ന പ്രശ്‌നം

തുടച്ചാല്‍ തീരുന്ന പ്രശ്‌നം

എന്തിനാണ് ഇനി കൂടുതല്‍ വ്യക്തമാക്കുന്നത്. ഒന്നു തുടച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ. കഴിഞ്ഞ കാര്യമല്ലേ. ഇനിയും പഴയ കാര്യങ്ങള്‍ പറയണോ? എന്നായിരുന്നു മാധ്യമങ്ങളോടുള്ള മറുപടി.

വൃത്തിബോധം

വൃത്തിബോധം

വൃത്തിബോധത്തെ പറ്റി പറഞ്ഞപ്പോള്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചതാണ് അക്കാര്യം. അതിനപ്പുറം തന്റെ ഫേസ്ബുക്ക് കുറിപ്പിനെ കാണേണ്ടതില്ല. ആരുടെയും കണ്ണീര് കാണാന്‍ ആഗ്രഹമില്ലെന്നും അവര്‍ പറഞ്ഞു.

മന്ത്രി ആരെന്ന ചര്‍ച്ച

മന്ത്രി ആരെന്ന ചര്‍ച്ച

സമൂഹ മാധ്യമങ്ങളില്‍ മന്ത്രി ആരെന്ന ചര്‍ച്ച പൊടിപൊടിക്കുകയാണ്. ഉദ്യോഗസ്ഥ വിരമിച്ച കാലമൊക്കെ പരിശോധിച്ച് മന്ത്രിയെ തിരയുകയാണ് ചിലര്‍. യുഡിഎഫ് ഭരണകാലത്തെ മന്ത്രിയാണെന്ന് ചിലര്‍ ഉറപ്പിക്കുകയും ചെയ്തു.

വെളിപ്പെടുത്തിയിട്ടില്ല

വെളിപ്പെടുത്തിയിട്ടില്ല

വിരമിച്ച ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് പഴയ കാല അനുഭവം വിവരിച്ചത്. യുഡിഎഫ് മന്ത്രിമാരുടെ പേരുകള്‍ വച്ചും രാഷ്ട്രീയ എതിരാളികള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ സ്ത്രീ ആരുടെ പേരും വെളിപ്പെടുത്തിയിട്ടില്ല.

കാര്യം അറിഞ്ഞത്

കാര്യം അറിഞ്ഞത്

എന്നാല്‍ തന്റെ എഫ്ബി പോസ്റ്റ് വിവാദമുണ്ടാക്കി എന്നറിഞ്ഞ മുന്‍ പിആര്‍ഡി ഉദ്യോഗസ്ഥ വീണ്ടും പ്രതികരണവുമായി രംഗത്തെത്തി. ഒരു മാധ്യമസുഹൃത്ത് വഴിയാണ് തന്റെ കുറിപ്പ് വിവാദമായ കാര്യം അറിഞ്ഞതെന്ന് അവര്‍ പറയുന്നു.

ഒരു ഭാഗത്ത് മാത്രം

ഒരു ഭാഗത്ത് മാത്രം

തന്റെ പോസ്റ്റ് പങ്കുവയ്ക്കാന്‍ ഒരു സുഹൃത്ത് അനുവാദം ചോദിച്ചിരുന്നെങ്കിലും താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. ആദ്യ കുറിപ്പില്‍ നിരവധി കാര്യങ്ങള്‍ പറയുന്നതിനിടെ ഒരു ഭാഗത്താണ് മന്ത്രിയുടെ മോശം പെരുമാറ്റം സൂചിപ്പിച്ചത്.

അസ്വാഭാവികമായി

അസ്വാഭാവികമായി

പക്ഷേ, ആ ഭാഗമാണ് പ്രധാന വിഷയമായി വന്നിരിക്കുന്നതെന്ന് അവര്‍ പറയുന്നു. അതില്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നും മുന്‍ ഉദ്യോഗസ്ഥ വ്യക്തമാക്കി.

മന്ത്രി ആരുമായികൊള്ളട്ടെ

മന്ത്രി ആരുമായികൊള്ളട്ടെ

ആ മന്ത്രി ആരുമായികൊള്ളട്ടെ. സാനിറ്ററൈസറിന്റെ ഒരു തുള്ളിയില്‍ അവസാനിക്കുന്ന പ്രാധാന്യമേ അന്നും താനതിന് നല്‍കിയിട്ടുള്ളൂവെന്ന് അവര്‍ വിശദീകരിക്കുന്നു. ഒരു മന്ത്രിയുടെ കീഴില്‍ മാത്രം ജോലി ചെയ്തവരല്ല ഈ ഉദ്യോഗസ്ഥ.

പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക്

പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക്

അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു മന്ത്രിയെ ലക്ഷ്യം വച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് മിക്ക മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെടേണ്ടി വരും. അക്കാര്യം അവര്‍ കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

ഒരു ചൂണ്ടുപലക

ഒരു ചൂണ്ടുപലക

2001 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലേക്ക് ഞാന്‍ ഒരു ചൂണ്ടുപലക വച്ചാല്‍ ആരിലൊക്കെ തപ്പിത്തടഞ്ഞ് നിങ്ങള്‍ നില്‍ക്കുമെന്ന ചോദ്യമാണ് അവര്‍ തിരിച്ചുന്നയിച്ചത്. സര്‍വീസ് കാലത്തെ അനുഭവങ്ങളുടെ കുത്തൊഴുക്കില്‍ പലതും അവഗണിക്കുകയാണ് പതിവെന്നും അവര്‍ കുറിക്കുന്നു.

രാഷ്ട്രീയ അന്ധത

രാഷ്ട്രീയ അന്ധത

ഏതെങ്കിലും ഒരു വ്യക്തിയെ വിവാദത്തിലേക്ക് തള്ളിയിടുക തന്റെ ലക്ഷ്യമല്ല. മാന്യത വിട്ട് പെരുമാറുന്ന ഏതൊരാള്‍ക്കെതിരേയും താന്‍ ധൈര്യത്തോടെ പ്രതികരിക്കും. അവിടെ രാഷ്ട്രീയ അന്ധതയില്ലെന്നും അവര്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+