Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്സ്റ്റൈല്‍ ജീവനക്കാരികളും കഞ്ചാവ് വില്‍പ്പനയ്ക്ക്; യുവതികള്‍ കഞ്ചാവിനടിമകളാകുന്നു

കഴിഞ്ഞ ദിവസം എറണാകുളം മാര്‍ക്കറ്റ് റോഡിലെ ലോഡ്ജില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവതി ഉള്‍പ്പെടെയുള്ള നാലംഗ സംഘം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായി.

കൊച്ചി: കഞ്ചാവില്‍ നിന്ന് മോചനമില്ലാതെ കൊച്ചി. കഞ്ചാവി വില്‍ക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ തേടി കണ്ടെത്തുകയാണ് കഞ്ചാവ് മാഫിയകള്‍. കഴിഞ്ഞ ദിവസം എറണാകുളം മാര്‍ക്കറ്റ് റോഡിലെ ലോഡ്ജില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവതി ഉള്‍പ്പെടെയുള്ള നാലംഗ സംഘം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായി.

ഇവരുടെ പക്കല്‍ നിന്ന് അരക്കിലോ കഞ്ചാവ് പിടികൂടി. സംഘത്തില്‍ ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന ജീലവക്കാരികളുമുണ്ടെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരം. മറൈന്‍ ഡ്രൈവിലെ കെട്ടുവള്ളം റെസ്‌റ്റോറന്റിന് സമീപം പകലും രാത്രിയിലുമായി സംഘം ചേര്‍ന്നവാണ് കഞ്ചാവി വില്‍പ്പന നടത്തുന്നത്.

 പോലീസ്

പോലീസ്

പൈപ്പിന്‍ മുരുക്കുംപാടം തൈവേലിക്കകത്ത് വിനീഷ്(20), ആലപ്പുഴ കോമളപുരം വടക്കൂഴി വെളിയില്‍ വീട്ടില്‍ പ്രദീപ്(20), പുതുവൈപ്പ് തുണ്ടത്തില്‍ രാഹുല്‍(23), ഇടക്കൊച്ചി പട്ടിത്തറ ദില്‍ഷിദ(21) എന്നിവരെയാണഅ പോലീസ് അറസ്റ്റ് ചെയ്തത്.

 ജീവനക്കാരികള്‍

ജീവനക്കാരികള്‍

പിടിയിലായ യുവതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ഈ സംഘത്തില്‍ നഗരത്തിലെ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പുകളില്‍ ജോലി ചെയ്യുന്ന വൈപ്പിന്‍ സ്വദേശികളായ യുവതികളുമുണ്ടെന്ന് പോലീസ് പറഞ്ഞു.

 തമിഴ്‌നാട്, ഒറീസ

തമിഴ്‌നാട്, ഒറീസ

തമിഴ്‌നാട്, ഒറീസ് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് എത്തിക്കുന്നത് വിനീഷും രാഹുലും ചേര്‍ന്നാണ്.

 സെന്‍ട്രല്‍ എസ്‌ഐ

സെന്‍ട്രല്‍ എസ്‌ഐ

മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സെന്‍ട്രല്‍ എസ്‌ഐ ഡ ദീപുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+