കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നിധാനത്തേയ്ക്ക് ജീപ്പോടിച്ച പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

  • By Meera Balan
Google Oneindia Malayalam News

ശബരിമല: സന്നിധാനത്തേയ്ക്ക് വാഹനങ്ങള്‍ പ്രവേശിയ്ക്കുന്നതിന് അനുമതിയില്ലെന്നാണ് വയ്പ്പ്. എന്നാല്‍ പൊലീസ് വാഹനങ്ങള്‍ക്ക് പ്രവേശിയ്ക്കാമോ? പൊലീസുകാരായാലും സാധാരണക്കാരായാലും സന്നിധാനത്തേയ്ക്ക് വാഹനമോടിച്ച് എത്തണമെന്ന് ആഗ്രഹിയ്ക്കുന്നതിന് മുമ്പ് കല്‍പ്പറ്റയില്‍ നിന്നുള്ള ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാഹസം അറിയണം.

ശബരിമല സന്നിധാനത്തേയ്ക്ക് പൊലീസ് ജീപ്പില്‍ എത്തിയാണ് കല്‍പ്പറ്റ സിഐ സാഹസം കാട്ടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കല്‍പ്പറ്റ സിഐ സുഭാഷ് ബാബു, ഗ്രേഡ് എസ് ഐ സിവി ജോര്‍ജ്ജ്. വിജയന്‍ രാജേഷ് എന്നിങ്ങനെ നാല് പൊലീസുകാരാണ് സന്നിധാനത്തേയ്ക്ക് പൊലീസ് ജീപ്പില്‍ എത്തിയത്. സംഭവം വിവാദമായതോടെ നാല് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു.

Sabarimala

ഔദ്യോഗിക ജീപ്പില്‍ സന്നിധാനത്തേയ്ക്കുള്ള പൊലീസുകാരുടെ യാത്ര മരക്കൂട്ടത്ത് വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തന്നെയാണ് സ്‌പെഷല്‍ ഓഫീസര്‍ രാമചന്ദ്രനെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹം വയര്‍ലെസ് വഴി സിഐയ്ക്ക് മടങ്ങിപ്പോകാനുള്ള നിര്‍ദ്ദേശം നല്‍കി. സംഭവത്തെപ്പറ്റി എഡിജിപി പത്മകുമാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നിരോധനമുള്ള വനമേഖലയില്‍ ജീപ്പില്‍ അതിക്രമിച്ച് കടന്നതിന് വനംവകുപ്പും പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ജീപ്പ് പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു.

English summary
Four Police officers suspended for coming to Sannidhanam in Jeep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X