സുധാകരന് പിന്നേയും തിരിച്ചടി... പരാമര്‍ശങ്ങള്‍ക്കെതിരെ ഫ്രാന്‍സിസിന്റെ മകന്; തിരുത്തിയില്ലെങ്കില്‍ നിയമനടപടി
കോഴിക്കോട്: മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ വന്ന അഭിമുഖത്തിന്റെ പേരില്‍ കുടുങ്ങി നില്‍ക്കുകയാണ് കെ സുധാകരന്. അതിന് പിറകെ പിണറായി വിജയന് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടിയും വന്നു. അതിനിടെയാണ്, അഭിമുഖത്തില്‍ കെ സുധാകരന് പറഞ്ഞ ഫ്രാന്‍സിസിന്റെ മകന് രംഗത്ത് വന്നത്.
അരയില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന കെഎസ് യു പ്രവര്ത്തകന് ആയിരുന്നു ഫ്രാന്‍സിസ് എന്നും പിണറായി വിജയന് പ്രസംഗിക്കുമ്പോള്‍ മൈക്ക് ഊരി അടിച്ചു എന്നും ഒക്കെ ആയിരുന്നു സുധാകരന് പറഞ്ഞിരുന്നത്. സുധാകരന് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും എന്നാണ് ഫ്രാന്‍സിസിന്റെ മകന് വ്യക്തമാക്കിയിരിക്കുന്നത്.

ഫ്രാന്‍സിസിന്റെ മകന്
അഭിമുഖത്തില്‍ കെ സുധാകരന് പരാമര്‍ശിച്ച ഫ്രാന്‍സിസിന്റെ മകന് ജോബി ഫ്രാന്‍സിസ് ആണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. എപ്പോഴും അരയില്‍ കത്തിയുമായി നടക്കുന്ന ആളായിരുന്നു ഫ്രാന്‍സിസ് എന്നാണ് സുധാകരന് പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് ജോബി പറയുന്നു.

വോളിബോള്‍ കളിക്കാരന്
തന്റെ പിതാവ് ഫ്രാന്‍സിസ് കോളേജില്‍ പഠിക്കുന്ന കാലത്ത് നല്ലൊരു വോളിബോള്‍ കളിക്കാരന് ആയിരുന്നു എന്നാണ് ജോബി വ്യക്തമാക്കുന്നത്. മലബാര്‍ പാപ്പന് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കോളേജിലെ സംഘര്‍ഷങ്ങളില്‍ ഒന്നും തന്റെ പിതാവ് ഉണ്ടായിരുന്നില്ല എന്ന് ജോബി പറയുന്നില്ല.

അത് മോശമാണ്
എന്നാല്‍ തന്റെ പിതാവ് 24 മണിക്കൂറും കൈയ്യില്‍ കത്തി കൊണ്ടുനടക്കുന്ന ഒരാളാണ് എന്ന മട്ടില്‍ പറഞ്ഞത് വളരെ മോശമായിപിപോയി എന്നാണ് ജോബി പറയുന്നത്. 2000 ഫ്രാന്‍സിസ് അന്തരിച്ചു. അങ്ങനെ ഒരാള്‍ ആയിരുന്നില്ല തന്റെ പിതാവ് എന്നും ജോബി പറയുന്നു.

പിണറായിയെ
ഫ്രാന്‍സിസ് മൈക്ക് ഊരിയെടുത്ത് പിണറായി വിജയനെ തല്ലി എന്ന സുധാകരന്റെ പരാമര്‍ശവും ജോബി നിഷേധിക്കുന്നുണ്ട്. എല്ലാ കഥകളും ഒരു സുഹൃത്തിനോടെന്നവണ്ണം പിതാവ് തന്നോട് പറയാറുണ്ടായിരുന്നു എന്നാണ് ജോബി പറയുന്നത്. അതില്‍ എന്തായാലും കെ സുധാകരന് പറഞ്ഞ കഥയില്ല.

സംസാരിക്കാന്‍ സമയം കണ്ടെത്തി
ഇകെ നായനാര്‍ മന്ത്രിസഭയില്‍ പിണറായി വിജയന് മന്ത്രിയായപ്പോള്‍ കൂരാച്ചുണ്ടില്‍ ഒരു പരിപാടില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അന്ന് തന്റെ പിതാവിനെ വേദിയുടെ അടുത്തേക്ക് വിളിച്ച് സംസാരിച്ചിട്ടായിരുന്നു പിണറായി വിജയന് മടങ്ങിയത്. അദ്ദേഹത്തെ പോലെ ഒരു നേതാവിനെ കുറിച്ച് കെ സുധാകരന് ഇത്തരത്തില്‍ പ്രതികരിച്ചതില്‍ അമര്‍ഷമുണ്ട് എന്നും ജോബി പറയുന്നു.

മാപ്പ് പറഞ്ഞില്ലെങ്കില്‍
തന്റെ പിതാവിനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍, ഇപ്പോള്‍ തന്റെ പ്രതികരണം കേട്ടതിന് ശേഷമെങ്കിലും കെ സുധാകരന് പിന്‍വലിക്കണം എന്നാണ് ജോബി ആവശ്യപ്പെടുന്നത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ജോബി വ്യക്തമാക്കിയിരിക്കുന്നത്.

തിരുത്താതെ സുധാകരന്
മുഖ്യമന്ത്രിയ്ക്ക് മറുപടി പറയാന്‍ കെ സുധാകരന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഫ്രാന്‍സിസിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് എന്നൊരു ആള് ഉണ്ടായിരുന്നു എന്നും തന്റെ സീനിയര്‍ ആയി കോളേജില്‍ പഠിച്ചിരുന്ന ആള് ആയിരുന്നു എന്നും സുധാകരന് പറഞ്ഞു. പിണറായി വിജയന് ഫ്രാന്‍സിസിനെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍, കെഎസ് യു പ്രവര്‍ത്തകര്‍ ചെറുത്തു എന്ന് മയപ്പെടുത്തിയാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. എന്തായാലും കത്തിയുടെ കാര്യം തിരുത്താന്‍ സുധാകരന് തയ്യാറായിട്ടില്ല.
ഗ്രാമീണ പെണ്‍കൊടിയായി ദര്‍ശ ഗുപ്ത; നടിയുടെ മികച്ച ഫോട്ടോകള്‍ കാണാം
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications