ഇരട്ട ചങ്കൻ ഇതൊന്നും കാണുന്നില്ലേ; വിത്ത് വിതരണ അതോറിറ്റിയിലും കൊള്ള, കോടികൾ... കോടികൾ!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന വിത്ത് വികസന അതോറിറ്റിയിൽ വൻ കൊള്ള. വർഷങ്ങളായി കർഷകർക്ക് വിതരണം ചെയ്തത് ഗുണമേന്മ കുറഞ്ഞ വ്യാജ വിത്തുകളാണെന്ന് അന്വേഷണ റിപ്പോർട്ട്. കോടിയുടെ കൊള്ളയാണ് ഉദ്യോഗസ്ഥർ നടത്തിയത്. സർക്കാർ അനുമതിയും ടെണ്ടറുമില്ലാതെ പത്തുവർഷമായി ഇറക്കുമതി കരാർ ഒരേയൊരു സ്വകാര്യ ഏജൻസിക്ക് നൽകുകയായിരുന്നു.

വ്യാജവിത്തുകൾ ഇറക്കാൻ കരാറുകാരന് നൽകിയതാകട്ടെ 69 കോടി രൂപയാണെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കർണാടക സീഡ് കോർപ്പറേഷന്റെ വിത്ത് നൽകാനാണ് കരാറെങ്കിൽ കർണാടകയുമായി ഈ ഏജൻസിക്ക് ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറക്കുമതിക്ക് കളമൊരുക്കാൻ കർഷകരിൽ നിന്ന് വാങ്ങിയ വിത്തുകൾ വെറുതേയിട്ട് നശിപ്പിച്ചു.ഇത് വഴി നഷ്ടം സംഭവിച്ചിരിക്കുന്നത് 13.6 കോടി രൂപയാണ്.

Seed

അശോക് കുമാർ തെക്കൻ അതോറിറ്റിയുടെ തലപ്പത്തെത്തിയപ്പോളാണ് അഴിമതി രൂക്ഷമായത്. എന്നാൽ അദേഹം ആ സ്ഥാനത്ത് നിന്ന് മാറിപ്പോൾ ഭാര്യയായ പികെ ബീനക്ക് സ്ഥാനക്കയറ്റം നൽകി തലപ്പത്തെത്തിച്ചത് അഴിമതി തുടരാനെന്നും റിപ്പോർ‌ട്ടിൽ പരാമർശമുണ്ട്. ഇത്തരത്തിൽ സംഘടിത കൊള്ള നടക്കുന്ന വിത്ത് വികസന അതോറിറ്റി മൊത്തത്തിൽ പരിഷ്കരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്യുന്നു. വകുപ്പ്തല വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന അഴിമതികൃഷിയാണ്.

English summary
Fraud in seed development authority, Vigilance report
Please Wait while comments are loading...