ടിക്കറ്റ് പരിശോധിച്ച വ്യാജ ടിടിഇ അറസ്റ്റിൽ, യാത്രക്കാർ 'കൈവെച്ചു' !!!

  • By: മരിയ
Subscribe to Oneindia Malayalam

ആലപ്പുഴ: എറണാകുളം-ആലപ്പുഴ പാസഞ്ചറില്‍ ടിക്കറ്റ് പരിശോധന നടത്തിയ വ്യാജ ടിടിഇ അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ ദീപക് കുമാര്‍ (23) ആണ് അറസ്റ്റിലായത്.

Train

എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് വന്ന പാസഞ്ചറില്‍ ചേര്‍ത്തലയില്‍ എത്തിയപ്പോഴാണ് ദീപക്ക് കയറിയത്. പിന്നീട് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിയ്ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ആലപ്പുഴ റെയില്‍വേ ഡിവിഷനിലെ ചീഫ് കൊമേഴ്‌സ്യല്‍ ക്ലാര്‍ക്ക് രാജേന്ദ്രന്റെ ടിക്കറ്റും പരിശോധിച്ചു.

മകളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി, അന്യജാതിക്കാരനെ വിവാഹം ചെയ്ത് കുടുംബത്തിന്റ മാനം കളഞ്ഞു !!!

ദീപക്കിന്റെ വേഷവിധാനത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ രാജേന്ദ്രന്‍ ഐഡി കാര്‍ഡ് ചോദിച്ചു. അങ്ങനെയാണ് കള്ളി വെളിച്ചതായത്. ഉടന്‍ തന്നെ റെയില്‍വേ പോലീസില്‍ വിവരം അറിയിയ്ക്കുകയായിരുന്നു.

English summary
Fraud TTE arrest in Alappuzha.
Please Wait while comments are loading...