കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വിലവർധന; കേന്ദ്രസർക്കാർ നടത്തുന്ന തീവെട്ടിക്കൊള്ള,വിമർശിച്ച് വിജയരാഘവൻ

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ്‌ അതിവ്യാപനത്തില്‍ രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്‌ തീവെട്ടികൊള്ളയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ . ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്‌ഡൗണിലേക്ക്‌ പോകുകയാണ്‌. പലര്‍ക്കും തൊഴില്‍പോലുമില്ല, ജനങ്ങള്‍ ഇത്രയേറെ ദുരിതമനുഭവിക്കുമ്പോള്‍ യാതൊരു ദയയുമില്ലാതെ ഇന്ധന വില വര്‍ധിപ്പിക്കാന്‍ നരേന്ദ്ര മോദിക്കല്ലാതെ മറ്റാര്‍ക്കുമാകില്ല. ഇത്തരം ഭരണാധികാരികളോട്‌ ജനം കണക്ക്‌ പറയുന്ന കാലം അതി വിദൂരമല്ലെന്നും വിജയരാഘവൻ പറഞ്ഞു.

vijayaraghavan

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

തുടര്‍ച്ചയായി നാല്‌ തവണ പെട്രോളിന്‌ 97 പൈസയും ഡീസലിന്‌ 1. 15 രൂപയുമാണ്‌ വില കൂട്ടിയത്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ കേന്ദ്രം തനി സ്വരൂപം പുറത്തെടുക്കുകയായിരുന്നു. വില വര്‍ധനവിന്റെ ഉത്തരവാദിത്തം എണ്ണക്കമ്പനികളുടെ തലയിലിട്ട്‌ രക്ഷപ്പെടാന്‍ കേന്ദ്ര സര്‍ക്കാരിനാകില്ല. പ്രധാനമന്ത്രിയുടെകൂടി നിര്‍ദേശ പ്രകാരമാണ്‌ വിലകൂട്ടുന്നത്‌. അതിനാലാണ്‌ ഈ മഹാമാരി കാലത്തെ കൊള്ളക്കെതിരെ മോദിയോ മറ്റ്‌ മന്ത്രിമാരോ ബിജെപിയോ ഒരക്ഷരം ഉരിയാടാത്തത്‌.

രാജ്യം കോവിഡ്‌ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ്‌. രാജ്യതലസ്ഥാനം ശ്‌മശാന മൂകമാണ്‌. ഈ സമയത്ത്‌ കേന്ദ്ര സര്‍ക്കാരിന്റെ താങ്ങാണ്‌ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും ആവശ്യം. എന്നാല്‍ അതൊന്നും ചെയ്യുന്നില്ലെന്നത്‌ പോകട്ടെ, കൂടുതല്‍ ഭാരം ജനങ്ങളില്‍ അടിച്ചേല്‍പിച്ച്‌ ക്രൂരമായി വേട്ടയാടുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

Recommended Video

cmsvideo
Salman Khan to donate Rs 1,500 to 25,000 film industry workers | Oneindia Malayalam

അച്ഛന്റെ രാഷ്ട്രീയത്തിൽ പേരിൽ നടിക്കെതിരെ, പ്രചരണത്തിന് ഇറങ്ങിയതിന് നടനെതിരെ; സൈബർ ആക്രമണത്തിനെതിരെ സംവിധാകൻഅച്ഛന്റെ രാഷ്ട്രീയത്തിൽ പേരിൽ നടിക്കെതിരെ, പ്രചരണത്തിന് ഇറങ്ങിയതിന് നടനെതിരെ; സൈബർ ആക്രമണത്തിനെതിരെ സംവിധാകൻ

മണിക്കുട്ടൻ ഈയൊരൊറ്റ കാര്യം ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ, പക്ഷേ മണിക്കുട്ടൻ ചെയ്തതോ?;കുറിപ്പ്മണിക്കുട്ടൻ ഈയൊരൊറ്റ കാര്യം ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ, പക്ഷേ മണിക്കുട്ടൻ ചെയ്തതോ?;കുറിപ്പ്

ശിവാനി നാരായണൻ - ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

English summary
Fuel price hike; A Vijayaraghavan criticizes central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X