ഇന്ധനവില കുതിക്കുന്നു; പെട്രോളിനും ഡീസലിനും ഇന്നും വില കൂടി, പുതിയ വിലവിവരങ്ങള്‍ അറിയാം
ദില്ലി: രാജ്യത്ത് ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഇന്നത്തെ വിലയില്‍ മാറ്റം വന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101 രൂപയും 82 പൈസയുമായി. ഡീസലിന് 94 രൂപയും 77 പൈസയുമായി.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103 രൂപ 88 പൈസയായി. കോഴിക്കോട് പെട്രോളിന് 102 രൂപ 26 പൈസയുമാണ് വില. ഡീസലിന് 96 രൂപ 03 പൈസയുമായി. അതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. ബ്രെന്റ്ക്രൂഡ് ഓയില്‍ വില ബാരലിന് 78 ഡോളറായാണ് കുറഞ്ഞത്. യുഎസില്‍ എണ്ണയുടെ സ്‌റ്റോക്ക് ഉയര്‍ന്നതാണ് വില കുറയാനുള്ള പ്രധാനകാരണം.

ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചത്. പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ദ്ധന രേഖപ്പെടുത്തുകയാണ്. നേരത്തെ , അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവില കുതിച്ച് നൂറ് കടന്നത്. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ധനവില വര്‍ദ്ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മാത്രം ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ എങ്ങനെ സാധിക്കുന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിച്ചിരുന്നു. വില വര്‍ദ്ധനവിനെതിരെ വലിയ പ്രതിഷോധമാണ് ഉയരുന്നത്. ഇന്ധന വില കുറയാതിരിക്കുന്നതിനുള്ള പ്രധാന കാരണം സംസ്ഥാനങ്ങളെ ഇന്ധനങ്ങളെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്താത്തതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന വാദം.
എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇന്ധനവിലയെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരെ രംഗത്തെത്തിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ അവയെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ് ചെയ്യേണ്ടതെന്നാണ് കേരളം മുന്നോട്ടുവയ്ക്കുന്ന വാദം.
പെട്രോളിയവും ആള്‍ക്കഹോളും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പ്പന്നങ്ങള്‍. സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിന്റെ പകുതിയും ഇവയില്‍ നിന്നാണ് വരുന്നത്. ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 26 രൂപയും ഡീസല്‍ നിന്ന് 29 രൂപയും അധിക സെസായി കേന്ദ്രം ഈടാക്കുന്നുണ്ട്. പെട്രോള്‍/ ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കില്‍ ഈ സെസ് പിന്‍വലിക്കുകയാണ് ആദ്യം വേണ്ടത്. പെട്രോളിയത്തെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ വിഹിതം കൂടി കേന്ദ്രത്തിലേക്കെത്തും എന്നതല്ലാതെ വില കുറയില്ല എന്ന് കേന്ദ്രത്തിനു നന്നായറിയാമെന്ന് ധനമന്ത്രി കെഎന്‍ ബാല ഗോപാല്‍ പറഞ്ഞിരുന്നു.
മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം
പെട്രോള്‍, ഡീസല്‍ എന്നിവ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ജി എസ് ടി കൗണ്‍സില്‍ പരിശോധിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ച് പ്രസ്തുത വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ കോവിഡിന് ശേഷമുള്ള ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ വിഷയത്തില്‍ കൗണ്‍സിലില്‍ തീരുമാനം എടുത്തിരുന്നില്ല.
ലഖ്നൗവില്‍ നടന്ന നാല്‍പ്പത്തിയഞ്ചാമത് ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ വെളിച്ചെണ്ണയുടെ നികുതി നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നുവന്നു. സൗന്ദര്യവര്‍ധക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണ 18 % നിരക്കിലും പാചക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണ 5 % നിരക്കിലും നികുതിവിധേയമാക്കണം എന്ന നിര്‍ദേശമാണ് ഫിറ്റ്‌മെന്റ് കമ്മിറ്റി കൗണ്‍സിലിന് മുന്‍പില്‍ വെച്ചത്.












Click it and Unblock the Notifications