വിപ്ളവ നായകന് പയ്യാന്പലത്ത് അന്ത്യവിശ്രമം
കണ്ണൂര്‍: കേരളത്തിന്റെ വിപ്ളവ നായകന്‍ എംവി രാഘവന് പയ്യാമ്പലത്ത് അന്ത്യവിശ്രമം. ഔദ്യോഗിക ബഹുമതികളോട ഉച്ചയ്ക്ക് 12.30 ന് മൃതദേഹം സംസ്‌ക്കരിച്ചു. മൂത്തമകനായ എംവി ഗിരീഷ് കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. കേരളത്തിലെ നാനാഭാഗങ്ങളില്‍ നിന്ന് നൂറു കണക്കിനാളുകളാണ് എംവിആറിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പയ്യാമ്പലത്ത് എത്തിയത്. മന്ത്രിമാരായ കെഎം മാണി, കെസി ജോസഫ്, കെപി മോഹനന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ സംസ്‌ക്കാര ചടങ്ങിന് സാക്ഷിയായി.
മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെയും തൊഴിലാളി നേതാവ് സി കണ്ണന്റെയും ശവകുടീരത്തിന് സമീപമാണ് എംവി ആറിന് ചിതയൊരുക്കിയത്. മക്കളായ എംവി ഗിരീഷ് കുമാര്‍, എംവി രാജേഷ്, എംവി നികേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ചിതയിലേയ്ക്ക് എടുത്തു. സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും തുടര്‍ന്ന് ടൗണ്‍ സ്‌ക്വയറിലും പൊതുദര്‍ശനത്തിന് വച്ചശേഷമാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്.

ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് രാഷ്ട്രീയ കേരളത്തിലെ അതികായനായിരുന്ന എംവി രാഘവന്‍ അന്തരിച്ചത്. പരിയാരം മെഡിക്കല്‍ കൊളെജില്‍ വച്ചായിരുന്നു അന്ത്യം. ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications