Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇനി ഓർമ: സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

പത്തനംതിട്ട: കാലം ചെയ്ത മലങ്ക മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഇനി ഒര്‍മ്മ. ഇന്നലെ പുലര്‍ച്ചയോടെ അന്തരിച്ച വലിയ മെത്രാപ്പോലീത്തയുടെ സംസ്കാര ചടങ്ങുകള്‍ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് ഔദ്യോഗിക ബഹുമതികളോടെ നടന്നു. കൊവിഡ് നിയന്ത്രണം കാരണം നഗരം ചുറ്റൽ അടക്കമുള്ള ചടങ്ങുകൾ ഒഴിവാക്കി. മാർത്തോമ്മാ സഭ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്.

thirumeni

ഡോ ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ കല്ലറയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം ഇറക്കിവെച്ചു. സഭയുടെ പരമാധ്യക്ഷന്മാരെ അടക്കം ചെയ്യുന്ന സഭാ ആസ്ഥാനത്തെ പ്രത്യേക കല്ലറയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ന് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

വലിയ അപൂര്‍വതകള്‍ നിറഞ്ഞ ഒരു മഹത് വ്യക്തിത്വം ആയിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്ന് അനുശോചന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എപ്പോഴും നാട്ടിലെ പാവപ്പെട്ടവര്‍, അശരണര്‍ എന്നിവരെ കുറിച്ചായിരുന്നു വലിയ തിരുമേനിയുടെ ചിന്തകള്‍. ആ ചിന്തകളിലൂടെ അവരെ സഹായിക്കാന്‍ ഒട്ടേരെ പരിപാടികള്‍ അദ്ദേഹം ചെയ്തു. അത്തരമൊരു പരിപാടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ കലവറയില്ലാത്ത സ്നേഹവും പിന്തുണയുമായിരുന്നു അദ്ദേഹം നല്‍കിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഷ്ടമായത് എല്ലാവരും ബഹുമാനിച്ച മഹാനായ ജ്ഞാനിയെയാണെന്നായിരുന്നു അനുശോചന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞത്. ആരേയും സ്പര്‍ശിക്കുന്ന ദൈവിക വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടേത്. എല്ലാവരേയും യഥാര്‍ത്ഥമായി സ്‌നേഹിക്കുകയും സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്നവരോട് പ്രത്യേക താത്പര്യം കാണിക്കുകയും ചെയ്ത മനുഷ്യനായിരുന്നു അദ്ദേഹമെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+