കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഓഫീസ് ആക്രമണം; കൈകുഞ്ഞുമായി യുവതികളെ അറസ്റ്റ് ചെയ്തത് വിവാദമാകുന്നു

Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരിയില്‍ രണ്ട് ദളിത് യുവതികളെ ജയിലിലടച്ച നടപടി വിവാദമാകുന്നു. സിപിഎം ഓഫീസില്‍ കയറി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ചാണ് യുവതികളെ ജയിലിലടച്ചത്. മുഖ്യമന്ത്രിയുടെ ജില്ലയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൈക്കുഞ്ഞുമായി ജയിലിലടച്ച നടപടിയാണ് ഇപ്പോള്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.

ദളിത് പെണ്‍കുട്ടിയുടെ നിഴല്‍ പതിച്ചതിന് ക്രൂരമര്‍ദനംദളിത് പെണ്‍കുട്ടിയുടെ നിഴല്‍ പതിച്ചതിന് ക്രൂരമര്‍ദനം

തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തരെ മര്‍ദ്ദിച്ചുവെന്ന് കേസിലാണ് കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ അഖില(30), അഞ്ജന(25) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയതത്. ജാതിപ്പേര് വിളിച്ച് നിരന്തരം തങ്ങളെ അധിഷേപിച്ചത് കൊണ്ടാണ് പാര്‍ട്ടി ഓഫീസില്‍ കയറി ചോദ്യം ചെയ്തതെന്നാണ് യുവതികളുടെ വാദം.

Kannur Map

അഖില ഒന്നര വയസുള്ള കൈകുഞ്ഞിനൊപ്പമാണ് ജയിലിലായത്. പെണ്‍കുട്ടികളെ കൈകുഞ്ഞിനൊപ്പം ജയിലിലടച്ചതിനെതിരെ വലിയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം കാട്ടു നീതിയാണെന്നും കേരളത്തിന് നാണക്കേടാണെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അധികാരത്തിന്റെ തണലില്‍ നടക്കുന്ന അസഹിഷ്ണുത അവസാനിപ്പിക്കേണ്ടതുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും സുധീരന്‍ പറഞ്ഞു.

 ഊരും പേരുമില്ലാത്ത ചിലരുടെ ഹര്‍ത്താലിന് പിന്തുണയില്ലെന്ന് കോടിയേരി; പ്രതിഷേധം കനക്കുന്നു! ഊരും പേരുമില്ലാത്ത ചിലരുടെ ഹര്‍ത്താലിന് പിന്തുണയില്ലെന്ന് കോടിയേരി; പ്രതിഷേധം കനക്കുന്നു!

വിഷയം അന്വേഷിക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പട്ടിക ജാതി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍എല്‍ പുനിയ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖല എഡിജിപിക്ക് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം യുവതികളെ അറസ്റ്റ് ചെയ്തതിനെ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീര്‍ ന്യായീകരിച്ചു. നിയമം നിയമത്തന്റെ വഴിക്ക് പോകും. പാര്‍ട്ടി ഓഫീസില്‍ കയറി അക്രമിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് തന്നെയാണ് ചുമത്താറുള്ളത്. ഇതൊരു ദളിത് വിഷയമല്ലെന്നും നിയമത്തിന് മുന്നില്‍ ദളിതരാണോ സവര്‍ണരാണോ എന്ന വേര്‍തിരിവില്ലെന്നും ഷംസീര്‍ പറഞ്ഞു.

English summary
Fury over dalit daughters arrest in Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X