കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റാകും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റ് ആയി നിയമിക്കാന്‍ ധാരണയായി. ഹൈക്കമാന്റിന്റെ താത്പര്യപ്രകാരം ആണ് ഇതെന്നറിയുന്നു. ഈ വിഷയത്തില്‍ സംസ്ഥാന നേതാക്കളുമായി ഹൈക്കമാന്റ് ആശയ വിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയതിന് ശേഷവും കെപിസിസി പ്രിസഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടില്ല. നിയമസഭ സമ്മേളനത്തിന് ശേഷം പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും എന്നാണ് പറഞ്ഞിരുന്നത്.

G Karthikeyan

നേരത്തെ തന്നെ ജി കാര്‍ത്തികേയന്റെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. കാര്‍ത്തികേയന്‍ പ്രസിഡന്റ് ആകുമ്പോള്‍ വിഡി സതീശന് സ്പീക്കര്‍ സ്ഥാനം നല്‍കും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ സ്പീക്കര്‍ ആരായിരിക്കും എന്ന കാര്യത്തില്‍ ഇതുവരെ പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.

വിഎം സുധീരനെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കണം എന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംഎല്‍എ കോണ്‍ഗ്രസ് ഹൈക്കമാന്റിന് കത്തയച്ചിരുന്നു. നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഡി സതീശന്‍, കെ സുധാകരന്‍ എന്നിവരുടെ പേരുകളും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.

പ്രത്യേകിച്ച് ഏതെങ്കിലും ഗ്രൂപ്പിനോട് അനുഭാവം ഇല്ല എന്നത് തന്നെയായിരിക്കണം ജി കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റായി നിയമിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിക്കാന്‍ കാരണം. നേരത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പിലും ഗ്രൂപ്പില്ലാ നിലപാടാണ് കാര്‍ത്തികേയന് തുണയായത്.

English summary
Kerala Assembly Speaker G Karthikeyan will be next KPCC President.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X