ഗെയ്ല്‍: സിപിഐഎം നിലപാട് ജനവഞ്ചന- വെല്‍ഫെയര്‍ പാര്‍ട്ടി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിനെതിരില്‍ ഭരണം ലഭിച്ചതിന് ശേഷം സി.പി.ഐ എം സ്വീകരിച്ച നിലപാട് ജനവഞ്ചനയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി മുക്കത്ത് നടത്തിയ ഗെയ്ല്‍ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ജനകീയ സമരങ്ങളെ ഭീകരവാദ മുദ്ര ചാര്‍ത്തി അടിച്ചമര്‍ത്തുന്നത് കോര്‍പ്പറേറ്റുകമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.

സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് പേരാമ്പ്രയിൽ തുടങ്ങി

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഗെയ്ല്‍ പദ്ധതികളുമായി മുന്നോട്ട് പോകുന്നത.് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ വീടുകളില്‍ കയറി ആക്രമിക്കുകയാണ് പോലീസ്. ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

wpigailmukkomrally3

വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ഗെയ്ല്‍ വിക്ടിംസ് ഫോറം മലപ്പുറം ചെയര്‍മാന്‍ അഡ്വ : നാരായണന്‍ നമ്പീശന്‍, എന്നിവര്‍ സംസാരിച്ചു.

wpigailmukkom2

പ്രകടനത്തിന് രാജു പുന്നക്കല്‍, ടി.കെ മാധവന്‍, പി.സി. മുഹമ്മദ് കുട്ടി, പൊന്നമ്മ ജോണ്‍സണ്‍, അബ്ദുല്‍ മജീദ്, ശംസുദ്ദീന്‍ ചെറുവാടി, ഇ.കെ.കെ ബാവ, ബാവ ഗോതമ്പറോസ്, സഫീറ കുറ്റ്യോട്ട്, സഫിയ്യ ടീച്ചര്‍, സാലിം ജീറോഡ്, അസീസ് തോട്ടത്തില്‍, ലിയാഖത്ത് മുറമ്പാത്തി, എന്നിവര്‍ നേതൃത്വം നല്‍കി മുസ്തഫ പാലാഴി സ്വാഗതവും ചന്ദ്രന്‍ കല്ലുരുട്ടി നന്ദിയും പറഞ്ഞു.

English summary
Gail; cpim's stand is not fair- Welfare party

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്