സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് പേരാമ്പ്രയിൽ തുടങ്ങി
പേരാമ്പ്ര : പേരാമ്പ്രയിൽ നടക്കുന്ന ഇരുപത്തിരണ്ടാമത് സംസ്ഥാന ജൂണിയർ കബഡി ചാമ്പ്യൻഷിപ്പ് മത്സരം ഔപചാരികമായ ഉദ്ഘാടനം ബഹു.തൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിച്ചു.
കബഡി അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം.സുധീർ കുമാർ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ എൻ.പത്മനാഭൻ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി പി.ജിജേഷ് നന്ദിയും പറഞ്ഞു.

ജുനിയർ കബഡി ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം സെമിഫൈനലിൽ കോഴിക്കോട് 24-6 പോയിന്റ് ന് തിരുവനന്തപുരത്തെയും കൊല്ലം 40-18 ന് പാലക്കാടിനെയും വയനാട് 34-22 ന് മലപ്പുറത്തെയും പരാജയപ്പെടുത്തി. പുരുഷ വിഭാഗം ക്വാട്ടർ ഫൈനൽ മത്സരത്തിൽ പാലക്കാട് 34-24 ന് മലപ്പുറത്തെയും ആലപ്പുഴ 35-22 ന് തൃശൂരിനെയും കാസർഗോഡ് 28-9 ന് കോട്ടയത്തെയും കോഴിക്കോട് 43 -24 ന് തിരുവനന്തപുരത്തെയും പരാജയപ്പെടുത്തി..












Click it and Unblock the Notifications