Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെയ്ല്‍ സമര സമിതിയും രാഷ്ട്രീയക്കാരും ജനങ്ങളെ വിഡ്ഢികളാക്കുന്നു: ജനകീയ കൂട്ടായ്മ

മലപ്പുറം: ഗെയിലിന്റെ പേരു പറഞ്ഞ് പാവപ്പെട്ട ജനങ്ങളെ തെരുവിലിറക്കി സമരം നടത്തിയവര്‍ പൊതുജനത്തെ വിഡ്ഢികളാക്കി മാറ്റുകയാണ് ചെയ്തതെന്ന് വള്ളുവമ്പ്രം ജനകീയ കൂട്ടായ്മ.

രണ്ടാംഘട്ട അറസ്റ്റിനൊരുങ്ങി സൗദി; രാജകുടുംബം ആശങ്കയില്‍, വ്യവസായികളും!! ശുദ്ധികലശം
സമരത്തിനിറങ്ങിയവരെ പോലീസ് കേസില്‍ ഉള്‍പ്പെടുത്തിയും പൊലീസിന്റെ വാങ്ങിപ്പിച്ച് ഒറ്റ ദിവസം കൊണ്ട് ഗെയ്ല്‍ അനുകൂലികളായി മാറിയതോടെ സമരം ചെയ്ത് പോലീസ് കേസില്‍ അകപ്പെട്ടവര്‍ ഇപ്പോള്‍ നട്ടം തിരിയുകയാണ് ചെയ്യുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

gail
കഴിഞ്ഞ ദിവസം ഗെയില്‍പദ്ധതി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിക്കുന്ന പ്രവര്‍ത്തകര്‍

സമരസമിതി ഒറ്റ ദിവസം കൊണ്ട് ഗെയിലിന് അനുകൂലമായത് എന്തുകൊണ്ടാണെന്ന് സമരക്കാര്‍ പൊതുജനത്തോട് വിശദീകരിക്കാന്‍ തയ്യാറാകണം. കൃത്യമായി മറുപടി പറയാന്‍ സമരക്കാര്‍ക്ക് കഴിയുന്നില്ലെങ്കില്‍ സമരം ചെയ്തത് തെറ്റായിരുന്നുവെന്ന് പൊതുജനത്തോട് പറയാനുള്ള ആര്‍ജ്ജവമെങ്കിലും സമര സമിതിക്കാര്‍ കാണിക്കണമെന്നും , സമരം ചെയ്ത് കേസില്‍ അകപ്പെട്ടവരെ കേസില്‍ നിന്നും ഒഴിവാക്കി കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഗെയിനെതിരെ സമരം ചെയ്യുകയും ഇടതുപക്ഷം ഭരണത്തിലിരിക്കുമ്പോള്‍ യു ഡി എഫ് ഗെയ്‌ലിനെതിരെ സമരം ചെയ്യുകയും ചെയ്തത് പൊതുജനത്തെ തികച്ചും വിഡ്ഢികളാക്കാനായിരുന്നുവെന്ന് തിരിച്ചറിയാന്‍ പൊതുജനത്തിന് കഴിയണമെന്നും യോഗം ആവശ്യപ്പെട്ടു.

ഗെയില്‍ പൈപ്പ് ലൈന്‍ കേരളത്തിലൂടെ കൊണ്ടുപോകുന്നതുകൊണ്ട് കേരളത്തില്‍ എന്തുവികസനമാണ് നടക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും വേണം.ഗെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ അതിനെതിരെ ജനകീയ ഒപ്പുശേഖരണം നടത്തി കോടതിയെ സമീപിക്കാന്‍ ജനകീയ കൂട്ടായ്മ തയ്യാറാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.യോഗത്തില്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുക്കന്‍ അബ്ദുല്‍ റസാഖ് , ഇസ്മായില്‍ കെ പി, എം അലവി പ്രസംഗിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+